കോട്ടയം ∙ കെവിൻ വധക്കേസിൽ കോടതിയിൽ മൊഴി മാറ്റണമെന്ന ആവശ്യം നിരസിച്ച സാക്ഷിയെ മർദിച്ചെന്ന പരാതിയിൽ 2 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. 37–ാം സാക്ഷി പുനലൂർ ലക്ഷ്മി വിലാസത്തിൽ രാജേഷാണു മർദനമേറ്റതായി മൊഴി നൽകിയത്. | Kevin Murder Case | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ കെവിൻ വധക്കേസിൽ കോടതിയിൽ മൊഴി മാറ്റണമെന്ന ആവശ്യം നിരസിച്ച സാക്ഷിയെ മർദിച്ചെന്ന പരാതിയിൽ 2 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. 37–ാം സാക്ഷി പുനലൂർ ലക്ഷ്മി വിലാസത്തിൽ രാജേഷാണു മർദനമേറ്റതായി മൊഴി നൽകിയത്. 6–ാം പ്രതി മനു മുരളീധരൻ, 13–ാം പ്രതി ഷിനു നാസർ എന്നിവർ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതായാണു മൊഴി. ഇതോടെ ഇരുപ്രതികളുടെയും ജാമ്യം കോടതി റദ്ദാക്കി. തുടർന്ന് ഇവരെ റിമാൻഡ് ചെയ്തു.

സംഭവത്തിൽ പ്രതികളുടെ സഹായികളായ പുനലൂർ തൊളിക്കോട് കാഞ്ഞിരംവിള വീട്ടിൽ റോബിൻ (29),പിറവന്തൂർ കറവൂർ ഷഫീക് ഭവനിൽ ഷാജഹാൻ (27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.  ഇവരെ പുനലൂർ മജിസ്ട്രേട്ട് കോടതി മൂന്ന് റിമാൻഡ് ചെയ്തു. കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടു വന്നതായി  പ്രതികളിലൊരാൾ പറഞ്ഞെന്നു രാജേഷ് കോടതിയിൽ മൊഴി നൽകി. പ്രതികളായ വിഷ്ണു, ഷാനു, നിഷാദ്, ടിറ്റു, റെമീസ്, ഷിനു, ഷെഫിൻ, ഫസൽ എന്നിവരെ രാജേഷ് തിരിച്ചറിയുകയും ചെയ്തു.

ADVERTISEMENT

കേസിലെ 11–ാം പ്രതി ഫസൽ ഷെരീഫിന്റെ സുഹൃത്താണു രാജേഷ്. കോടതിയിൽ സാക്ഷി പറയുന്നതിനു ഞായറാഴ്ച രാത്രി  കോട്ടയത്തേക്കു പുറപ്പെട്ടതായിരുന്നു രാജേഷ്. പുനലൂർ ശ്രീ രാമവർമപുരം മാർക്കറ്റ് ജംക് ഷനിൽ  മനു മുരളീധരനും ഷിനു നാസറും കൂടെ മറ്റു രണ്ടു പേരും എത്തി. പ്രതികൾക്ക് അനുകൂലമായി കോടതിയിൽ മൊഴി നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു. നിരസിച്ചതോടെ പ്രതികളും കൂടെ വന്നവരും ചേർന്നു മർദിച്ചതായി രാജേഷ് പറഞ്ഞു. ഇവരുടെ  ജാമ്യം റദ്ദാക്കണമെന്നു പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ഉച്ചയ്ക്കു ശേഷം പ്രത്യേകമായി ചേർന്ന കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കാൻ ഉത്തരവിടുകയായിരുന്നു. സാക്ഷിയെ മർദിച്ച കേസു കൂടി ഇരുവർക്കുമെതിരെ പൊലീസ് ചുമത്തും.

(ചിത്രം 1) കെവിൻ കേസിലെ പ്രതികൾ മർദിച്ചെന്നു കോടതിയിൽ സാക്ഷി പറഞ്ഞ രാജേഷ്. (ചിത്രം 2) സാക്ഷി രാജേഷിനെ മർദിച്ച കേസിൽ അറസ്റ്റിലായ റോബിനും ഷാജഹാനും.

സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്യുന്നതു പൂർണമായ വിചാരണ നടത്തുന്നതിനു തടസ്സം സൃഷ‌്ടിക്കും. പ്രതികൾ ജാമ്യം ദുരുപയോഗം ചെയ്തു. ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്ന സാഹചര്യമുണ്ടായി. ഇതിനാലാണു ജാമ്യം റദ്ദാക്കുന്നത്– കോടതി ഉത്തരവിൽ വ്യക്തമാക്കി. കേസിലുള്ള 14 പ്രതികളിൽ 7 പ്രതികൾ അറസ്റ്റിലായതു മുതൽ റിമാൻഡിലാണ്. ഇവരുടെ ജാമ്യ ഹർജി സുപ്രിംകോടതിയിൽ കോടതിയിൽ വരെ എത്തിയിരുന്നു. കെവിന്  ജാതി സർട്ടിഫിക്കറ്റ് നൽകിയ അന്നത്തെ കോട്ടയം തഹസിൽദാർ ബി. അശോക് കുമാറും ഇന്നലെ കോടതിയിൽ മൊഴി നൽകാനെത്തി.