മുഖ്യമന്ത്രിയുടെ വിദേശയാത്ര അന്വേഷിക്കണം: മുരളീധരൻ
കോഴിക്കോട് ∙ പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോൾ മുഖ്യമന്ത്രി കുടുംബാംഗങ്ങളെയും തന്റെ മൂന്നു തലമുറയെയുംകൂട്ടി വിദേശയാത്ര നടത്തിയത് അന്വേഷിക്കണമെന്ന് കെ.മുരളീധരൻ. വിമാന ടിക്കറ്റിന്റെ കാശ് ഖജനാവിൽനിന്നാണെങ്കിൽ

കോഴിക്കോട് ∙ പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോൾ മുഖ്യമന്ത്രി കുടുംബാംഗങ്ങളെയും തന്റെ മൂന്നു തലമുറയെയുംകൂട്ടി വിദേശയാത്ര നടത്തിയത് അന്വേഷിക്കണമെന്ന് കെ.മുരളീധരൻ. വിമാന ടിക്കറ്റിന്റെ കാശ് ഖജനാവിൽനിന്നാണെങ്കിൽ കുടുംബാംഗങ്ങളെ കൊണ്ടുപോവാൻ പാടില്ല. സ്പോൺസർഷിപ്പുമായി യാത്ര ചെയ്യരുതെന്നാണ് ചട്ടം. യാത്ര ചുമട്ടുതൊഴിലാളികൾ പോലും നൽകിയ പണമെടുത്തോ അതോ പാട്ടപ്പിരിവു നടത്തിയോ എന്ന് വ്യക്തമാക്കണം. ബൂർഷ്വകൾ നൽകിയതാണെങ്കിൽ അവർ പണം കൊടുക്കാൻ തക്ക കാരണമുണ്ടാവും.
പിണറായിയുടെ വിദേശ യാത്ര കൊണ്ട് കേരളത്തിൽ ഏത് പദ്ധതിയാണ് നടപ്പാക്കിയത്? പ്രളയത്തിനു വിദേശത്തുപോയി സഹായം പിരിച്ചിട്ടും സെസ് പിരിക്കുന്നതെന്തിനാണെന്നു വ്യക്തമാക്കണമെന്നും മുരളീധരൻ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ രാജീവ് ഗാന്ധി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.