പൊതുമരാമത്തു വകുപ്പിന്റെ തൃശൂരിലെ കന്റീനിൽ ഊണു വിളമ്പുന്ന നീളൻ മുടിക്കാരൻ ഗഡി അരമണിക്കൂർ മുൻപ് ഒരു സിവിൽ സർവീസ് കോച്ചിങ് സെന്ററിൽ അധ്യാപകനായിരുന്നു എന്നു പറഞ്ഞാൽ ചിലർക്കെങ്കിലും അതു ദഹിക്കാൻ അൽപം പ്രയാസമാകും. ചരിത്ര ക്ലാസുകളിൽ നിന്നാണ് ഓരോ ദിവസവും സുജിത് സുരേന്ദ്രനെന്ന 32 വയസുകാരൻ തന്റെ അടുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുമരാമത്തു വകുപ്പിന്റെ തൃശൂരിലെ കന്റീനിൽ ഊണു വിളമ്പുന്ന നീളൻ മുടിക്കാരൻ ഗഡി അരമണിക്കൂർ മുൻപ് ഒരു സിവിൽ സർവീസ് കോച്ചിങ് സെന്ററിൽ അധ്യാപകനായിരുന്നു എന്നു പറഞ്ഞാൽ ചിലർക്കെങ്കിലും അതു ദഹിക്കാൻ അൽപം പ്രയാസമാകും. ചരിത്ര ക്ലാസുകളിൽ നിന്നാണ് ഓരോ ദിവസവും സുജിത് സുരേന്ദ്രനെന്ന 32 വയസുകാരൻ തന്റെ അടുത്ത ജോലിസ്ഥലത്തേക്കോടിയെത്തുന്നത്. കുട്ടികളുടെ പ്രിയപ്പെട്ട മാഷ് അപ്പോൾ സപ്ലയറാകും. വൈകിട്ടു വീട്ടിലെത്തുമ്പോൾ സുജിത് സിവിൽ സർവീസ് നേടാനായി പഠിക്കുന്ന വിദ്യാർഥിയാകും. രാത്രിയിൽ ഫെയ്സ്ബുക്കിൽ പ്രണയവും വിരഹവും പ്രകൃതിയുമൊക്കെ നിറയുന്ന നുറുങ്ങു കവിതകൾ കുറിക്കുന്ന കവിയായും മാറും. 

പതിനഞ്ചാം വയസിൽ അച്ഛന്റെ മരണം മുതൽ പ്രതിസന്ധികളെ നേരിട്ടു പഠിച്ച സുജിത് വെല്ലുവിളികൾക്കു മുന്നിൽ പതറാതെ തന്നെയാണ് ഇക്കാലമത്രയും മുന്നേറിയത്. തിരക്കുകളും ജോലികളും കഴിഞ്ഞുള്ള കുത്തിക്കുറിക്കലുകൾ ‘അച്ഛന്റെ മക്കളും ആനക്കിടാങ്ങളും’  എന്ന പേരിൽ 52 കവിതകളുടെ ഒരു സമാഹാരമായി സാഹിത്യ അക്കാദമിയിലെ വൈലോപ്പിള്ളി ഹാളിൽ മേയ് 26നു പുറത്തിറങ്ങുകയാണ്. പവിത്രൻ തീക്കുനിയാണു പുസ്തകം പുറത്തിറക്കുന്നത്. കോളജ് പഠനം കഴിഞ്ഞു മാത്രം എഴുത്തിനെ ഗൗരമായി കണ്ട സുജിത് സുരേന്ദ്രൻ പിന്നിട്ട കനൽവഴികളുടെ ചൂടും ചൂരും എഴുതിയ കവിതകളിലുമുണ്ട്. 

ADVERTISEMENT

പേരമംഗലം താമരത്തു വീട്ടിൽ സരളയുടെ മകൻ സുജിത് ഇപ്പോൾ കാലിക്കറ്റ് സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസം വഴി എംഎ പഠിക്കുകയാണ്. ഒപ്പം പകൽ സമയത്ത് തൃശൂരിലെ പിഡബ്ല്യുഡി കന്റീനിൽ താൽക്കാലിക ജോലി. അധികമായൊരു ജോലി ചെയ്യാൻ സമയമില്ലെന്നു വിലപിക്കുന്നവർ കന്റീനിലെ ഓരോ മേശയ്ക്കു ചുറ്റും ഓടിയെത്തുന്ന സുജിത്തിന്റ ഒരു ദിവസത്തെ ടൈം ടേബിൾ ഒന്നറിയണം. ജീവിതത്തിൽ ഒരുപാടു കാര്യങ്ങൾ ചെയ്യാനും അതിലൊക്കെ നമ്മുടെ കയ്യൊപ്പു രേഖപ്പെടുത്താനും കഴിയുമെന്നതിനു സുജിത്തിന്റെ ഒരു ദിവസത്തിലൂടെ കടന്നുപോയാൽ മതി. 

പത്താം ക്ലാസ് പരീക്ഷയ്ക്കു തൊട്ടു മുൻപുള്ള അച്ഛന്റെ മരണം കുടുംബത്തെ ഉലച്ചു. അമ്മയ്ക്കു ശാരീരികമായ പ്രയാസങ്ങൾ. ചേച്ചിയുടെ പഠനം. പിന്നൊന്നിനും മടിച്ചു നിന്നിട്ടില്ല. 15–ാം വയസു മുതൽ സുജിത് ജോലിക്കു പോയിത്തുടങ്ങി. പ്ലസ് വൺ ക്ലാസ് തുടങ്ങും വരെ കിണറുപണി. പിന്നീടു പത്രവിതരണവും കേറ്ററിങ്ങും ഒക്കെ. കേരള വർമ കോളജിൽ ബിരുദപഠന കാലത്ത് പേരാമംഗലം ട്രാൻസ്പോർട്ടെന്ന ബസിൽ കണ്ടക്ടറുമായി. അങ്ങനെ ടിക്കറ്റു നൽകിയും ബെല്ലടിച്ചും കഷ്ടപ്പെട്ടു ബിരുദം നേടി. ഭാരതിയാർ സർവകലാശാലയിൽ നിന്നു എംബിഎ നേടി. ശേഷം സിവിൽ സർവീസ് എന്ന കുട്ടിക്കാലത്തെ കനൽ ഊതിത്തെളിച്ചു. സ്വകാര്യ കോച്ചിങ് സ്ഥാപനത്തിൽ പരിശീലകനായി.

ADVERTISEMENT

ഇതിനിടയിൽ എഴുത്തു മുടങ്ങിയില്ല. ഫെയ്സ്ബുക്കിൽ എന്നും മുടങ്ങാതെ എഴുതും. അങ്ങനെ ഓൺലൈനായും അല്ലാതെയും കുറിച്ച കവിതകളാണ് ‘അച്ഛന്റെ മക്കളും ആനക്കിടാങ്ങളും’ എന്ന പുസ്തകത്തിലൂടെ പുറത്തിറങ്ങുന്നത്. 3000 ബിസിയാണു പ്രസാധകർ. എഴുത്തുമായി ബന്ധപ്പെട്ടു പ്രതിസന്ധികളുണ്ടായപ്പോൾ കൈത്താങ്ങായി ഒപ്പം നിന്നതു പാവറട്ടി സ്വദേശിയായ പി.എ.ലതേഷാണ്. പഠിച്ചും പഠിപ്പിച്ചും സിവിൽ സർവീസ് എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് സുജിത്തിപ്പോൾ. ഒപ്പം അമ്മയുടെ സ്വപ്നമായ പുതിയ വീടിന്റെ ജോലികൾ ഉടൻ തുടങ്ങാനുള്ള ഓട്ടത്തിലും. അതെ, ജീവിതം പിന്നിലേക്കടിക്കുമ്പോൾ പൊരുതാനുള്ള വാശി തന്നെയാണു വിജയിക്കാനുള്ള മാർഗം. കന്റീനിൽ തിരക്കേറുന്നു, സുജിത്തിനും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT