തുറവൂർ ∙ ആദ്യകാല ചലച്ചിത്ര നടിയും സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവുമായ പി.കെ.കാഞ്ചന (89) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്നു ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

തുറവൂർ ∙ ആദ്യകാല ചലച്ചിത്ര നടിയും സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവുമായ പി.കെ.കാഞ്ചന (89) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്നു ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുറവൂർ ∙ ആദ്യകാല ചലച്ചിത്ര നടിയും സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവുമായ പി.കെ.കാഞ്ചന (89) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്നു ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2016ൽ ‘ഓലപ്പീപ്പി’ എന്ന സിനിമയിലെ അഭിനയത്തിനു മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്.

1930ൽ പട്ടണക്കാട് പുന്നശേരിൽ രാമൻ– കൊച്ചുപാറു ദമ്പതികളുടെ മകളായി ജനിച്ച കാഞ്ചന 15–ാം വയസ്സിൽ നാടകാഭിനയം തുടങ്ങി. 1950 ൽ എം.ശ്രീരാമുലു നായിഡു സംവിധാനം ചെയ്ത ‘പ്രസന്ന’യിൽ കൊട്ടാരക്കര ശ്രീധരൻ നായർ, പാപ്പുക്കുട്ടി ഭാഗവതർ, രാഗിണി തുടങ്ങിയവർക്കൊപ്പം പ്രധാന വേഷം ചെയ്താണു സിനിമയിലെത്തിയത്. ആദ്യകാലത്ത് കമ്യൂണിസ്റ്റ് നാടകങ്ങളിൽ അഭിനയിച്ചതിന്റെ പേരിൽ ഒളിവിൽ കഴിയേണ്ടി വന്നു. കലാനിലയം നാടകവേദിയുടെ വാസവദത്ത, ഉമ്മിണിത്തങ്ക, പഴശ്ശിരാജ തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു.

ADVERTISEMENT

അൻപതോളം നാടകസംഘങ്ങള‍ിലായി ആയിരത്തോളം വേദികളിൽ നാടകം അവതരിപ്പിച്ചു. ഉദയ, മെറിലാൻഡ് സ്റ്റുഡിയോകളിലായി ഉമ്മ, ഇണപ്രാവുകൾ, കുമാരസംഭവം, പുന്നപ്ര വയലാർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. വിവാഹ ശേഷം സിനിമാരംഗം വിട്ട കാഞ്ചന 2016 ൽ കൃഷ് കൈമൾ സംവിധാനം ചെയ്ത ‘ഓലപ്പീപ്പി’യിലൂടെ വീണ്ടും സിനിമയിലെത്തി. രണ്ടാം വരവിലാണു മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയത്.

പരേതനായ സിനിമ– നാടക നടൻ കുണ്ടറ ഭാസിയാണു ഭർത്താവ്. മക്കൾ: പ്രേംലാൽ, പരേതനായ പ്രദീപ്. മരുമക്കൾ: ഷീന, രജിമോൾ. സംസ്ക്കാരം ഇന്ന് 2നു പട്ടണക്കാട് പുന്നശ്ശേരിയിലെ വീട്ടുവളപ്പിൽ. 

Show comments