പത്തനാപുരം ∙ എഐഎസ്‌ എഫ്, എഐവൈഎഫ് പ്രവർത്തകരെത്തേടി സിപിഐ മണ്ഡലം കമ്മിറ്റി ഓഫിസിലെത്തിയ സിപിഎം നേതാക്കളെയും പ്രവർത്തകരെയും തടഞ്ഞ് സിപിഐ പ്രവർത്തകർ. ചേരിതിരിഞ്ഞുള്ള മുദ്രാവാക്യം വിളികൾ ഒരു മണിക്കൂറോളം ടൗണിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. ശനിയാഴ്ച രാത്രി പത്തിനായിരുന്നു സംഭവം. സംഘർഷസാധ്യത കണക്കിലെടുത്ത് സിപിഐ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനാപുരം ∙ എഐഎസ്‌ എഫ്, എഐവൈഎഫ് പ്രവർത്തകരെത്തേടി സിപിഐ മണ്ഡലം കമ്മിറ്റി ഓഫിസിലെത്തിയ സിപിഎം നേതാക്കളെയും പ്രവർത്തകരെയും തടഞ്ഞ് സിപിഐ പ്രവർത്തകർ. ചേരിതിരിഞ്ഞുള്ള മുദ്രാവാക്യം വിളികൾ ഒരു മണിക്കൂറോളം ടൗണിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. ശനിയാഴ്ച രാത്രി പത്തിനായിരുന്നു സംഭവം. സംഘർഷസാധ്യത കണക്കിലെടുത്ത് സിപിഐ മണ്ഡലം കമ്മിറ്റി ഓഫിസിനു പൊലീസ് സുരക്ഷ ശക്തമാക്കി.

ശനിയാഴ്ച വൈകിട്ട് സെന്റ് സ്റ്റീഫൻസ് സ്കൂളിനു മുന്നിൽ ചുവരെഴുതിയതുമായി ബന്ധപ്പെട്ടാണു പ്രശ്നങ്ങൾ തുടങ്ങിയത്. എസ്എഫ്ഐ–എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ വാക്കുതർക്കവും കയ്യേറ്റവും നടന്നു. എസ്എഫ്ഐക്കാരെ മർദിക്കാൻ ശ്രമിച്ചവർ സിപിഐ ഓഫിസിലുണ്ടെന്നു സൂചന കിട്ടിയ സിപിഎം നേതാക്കളും പ്രവർത്തകരും രാത്രി സംഘടിച്ച് അവിടേക്കെത്തുകയായിരുന്നു.

ADVERTISEMENT

ഇവരെ പ്രതിരോധിച്ച് സിപിഐ പ്രവർത്തകരും നിരന്നതോടെ മുദ്രാവാക്യം വിളികളും പോർവിളികളുമായി. പൊലീസ് എത്തിയെങ്കിലും പിന്മാറാൻ ഇരുകൂട്ടരും തയാറായില്ല. മധ്യസ്ഥ ശ്രമങ്ങൾക്കൊടുവിൽ ഇരുപാർട്ടികളുടെയും മുതിർന്ന നേതാക്കൾ ഇടപെട്ടു പ്രവർത്തകരെ മാറ്റുകയായിരുന്നു. പത്തനാപുരത്ത് നൂറിലധികം സിപിഎം പ്രവർത്തകർ സിപിഐയിൽ ചേർന്നിരുന്നു. ഇവരിൽ ചിലർ കഴിഞ്ഞ ദിവസത്തെ ചുവരെഴുത്ത് സംഭവത്തിൽ ഇടപെട്ടിരുന്നു. ഇതാണു സിപിഎമ്മിനെ പ്രകോപിപ്പിച്ചതെന്നാണു സിപിഐ നേതാക്കളുടെ വാദം. കൂടുതൽപ്പേർ‌ സിപിഎം വിട്ട് സിപിഐയിലേക്കെത്തുമെന്നും നേതാക്കൾ പറഞ്ഞു.