കയറിയിറങ്ങിയത് 3 ആശുപത്രികളിൽ
‘രണ്ടര മണിക്കൂറിനിടയിൽ കോട്ടയത്തെ 3 ആശുപത്രികളിൽ കയറിയിറങ്ങിയിട്ടും എന്റെ പപ്പയെ അവരെല്ലാം അവഗണിച്ചു. കരഞ്ഞു കാലുപിടിച്ചിട്ടും ആരും ചികിത്സിക്കാൻ തയാറായില്ല. ആംബുലൻസിൽ വന്നു നോക്കി എന്തു ചെയ്യണമെന്ന

∙ ചികിത്സ കിട്ടാതെ മരിച്ച ജേക്കബ് തോമസിന്റെ മകളും നഴ്സുമായ റെനി പറയുന്നു
‘രണ്ടര മണിക്കൂറിനിടയിൽ കോട്ടയത്തെ 3 ആശുപത്രികളിൽ കയറിയിറങ്ങിയിട്ടും എന്റെ പപ്പയെ അവരെല്ലാം അവഗണിച്ചു. കരഞ്ഞു കാലുപിടിച്ചിട്ടും ആരും ചികിത്സിക്കാൻ തയാറായില്ല. ആംബുലൻസിൽ വന്നു നോക്കി എന്തു ചെയ്യണമെന്ന നിർദേശമെങ്കിലും ഡോക്ടർമാർ നൽകിയിരുന്നെങ്കിൽ നഴ്സായ ഞാൻ അതു ചെയ്യുമായിരുന്നു.
ഞങ്ങളോട് ഒട്ടും ഉത്തരവാദിത്തമില്ലാത്ത രീതിയിലാണ് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ ഉദ്യോഗസ്ഥർ സംസാരിച്ചത്. ഇവിടെ ചികിത്സിക്കാൻ സാധിക്കില്ല. നേരത്തെ വിളിച്ചു പറയണമായിരുന്നു എന്നു മെഡിക്കൽ കോളജ് പിആർഒ പറഞ്ഞു. ഞങ്ങൾ ഡ്യൂട്ടി ഡോക്ടറെ കണ്ടില്ലെന്ന സൂപ്രണ്ടിന്റെ വാദം തെറ്റാണ്. ഡ്യൂട്ടി ഡോക്ടറെ കണ്ടു. അദ്ദേഹം പരിശോധിക്കാൻ തയാറായില്ല. തുടർന്നാണ് മറ്റ് ആശുപത്രികളിലേക്കു പോയത്.
വീണ്ടും മെഡിക്കൽ കോളജിൽ വന്നു. പിആർഒയെ കണ്ടു സംസാരിച്ചു. പപ്പയ്ക്കു നെഞ്ചുവേദനയുണ്ട്. ഹൃദയാഘാതമാവാമെന്നു പറഞ്ഞെങ്കിലും ഡോക്ടർമാർ വരാൻ തയാറായില്ല. അതിനിടെയാണ് ആംബുലൻസിലുണ്ടായിരുന്ന നഴ്സ് വന്നു പപ്പ യാത്രയായെന്നു പറഞ്ഞത്.