കൊടുങ്ങല്ലൂർ ∙ കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരൻ പറവൂർ നന്ത്യാട്ടുകുന്ന് ചുള്ളിക്കാട് ജയചന്ദ്രൻ (ചന്ദ്രൻ കുട്ടി– 55) നിര്യാതനായി. തെരുവിൽ അവശനിലയിൽ കിടക്കുകയായിരുന്ന ജയചന്ദ്രനെ സാമൂഹിക പ്രവർത്തകർ പുല്ലൂറ്റ് വെളിച്ചം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുങ്ങല്ലൂർ ∙ കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരൻ പറവൂർ നന്ത്യാട്ടുകുന്ന് ചുള്ളിക്കാട് ജയചന്ദ്രൻ (ചന്ദ്രൻ കുട്ടി– 55) നിര്യാതനായി. തെരുവിൽ  അവശനിലയിൽ കിടക്കുകയായിരുന്ന ജയചന്ദ്രനെ സാമൂഹിക പ്രവർത്തകർ പുല്ലൂറ്റ് വെളിച്ചം അഗതി മന്ദിരത്തിൽ എത്തിക്കുകയായിരുന്നു. രോഗബാധിതനായ ഇദ്ദേഹത്തെ പിന്നീട് താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരുന്നതിനിടെയാണ് മരണം.

അവിവാഹിതനായ ജയചന്ദ്രൻ പറവൂരിൽ ഒറ്റയ്ക്കായിരുന്നു താമസം. ജയചന്ദ്രൻ അഗതി മന്ദിരത്തിലായ വാർത്ത മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതോടെ ബാലചന്ദ്രൻ ചുള്ളിക്കാട് സഹോദരനെ കാണാൻ എത്തിയിരുന്നു. 35 വർഷങ്ങൾക്കുശേഷമായിരുന്നു ഈ കൂടിക്കാഴ്ച പറവൂർ നന്ത്യാട്ട്കുന്നം ചുള്ളിക്കാട് പരേതരായ ശിവരാമന്റെയും അംബുജത്തിന്റേയും മകനാണ് ജയചന്ദ്രൻ.പത്മജ എന്ന സഹോദരി കൂടിയുണ്ട്. മൃതദേഹം പറവൂർ തോന്ന്യക്കാവ് ശ്മശാനത്തിൽ സംസ്കരിച്ചു.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT