മഴയിൽ വീട് പോയവർക്ക് ഇനി ഒരു ലക്ഷം മാത്രം
പാലക്കാട് ∙ കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ വീടു പൂർണമായും നശിച്ചവർക്കു നൽകിയ നഷ്ടപരിഹാരത്തുക ഇനിയുള്ള മഴക്കെടുതിക്കു ലഭിക്കില്ല. 2018 ഓഗസ്റ്റ് 31നു ശേഷം മഴയിൽ വീടു നശിച്ചവർക്കു നഷ്ടപരിഹാരമായി സംസ്ഥാന ദുരന്ത | Rebuild Kerala | Manorama News

പാലക്കാട് ∙ കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ വീടു പൂർണമായും നശിച്ചവർക്കു നൽകിയ നഷ്ടപരിഹാരത്തുക ഇനിയുള്ള മഴക്കെടുതിക്കു ലഭിക്കില്ല. 2018 ഓഗസ്റ്റ് 31നു ശേഷം മഴയിൽ വീടു നശിച്ചവർക്കു നഷ്ടപരിഹാരമായി സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ നിന്നുള്ള തുക നൽകിയാൽ മതിയെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള വിഹിതം നൽകേണ്ടെന്നുമാണു തീരുമാനം.
കഴിഞ്ഞ പ്രളയത്തിൽ പൂർണമായും വീടു തകർന്നവർക്കു 4 ലക്ഷം രൂപയാണു സഹായധനം നൽകിയത്. ഇതിൽ ശരാശരി ഒരു ലക്ഷത്തോളം രൂപ (മലയോര മേഖലകളിലുള്ളവർക്ക് 1,01,900 രൂപയും സമതല പ്രദേശങ്ങളിൽ 95,100 രൂപയും) ദുരന്തപ്രതികരണ നിധിയിൽ നിന്നു നൽകിയപ്പോൾ ബാക്കിയുള്ള മൂന്നു ലക്ഷത്തോളം രൂപ (മലയോര മേഖല 2,98,100 രൂപ, സമതലമേഖല 3,04,900 രൂപ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് അനുവദിച്ചത്. പ്രത്യേക സാഹചര്യം പരിഗണിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ച അധിക തുക 2018 ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള നഷ്ടങ്ങൾക്കു മാത്രം മതിയെന്നാണു നിർദേശം.
വീടുകളുടെ നഷ്ടം കണക്കാക്കുമ്പോൾ കെട്ടിടത്തിന്റെ ഘടനാപരമായ തകർച്ച മാത്രം കണക്കാക്കിയാൽ മതിയെന്നും വീടിന്റെ മൂല്യം, വീട്ടുസാധനങ്ങളുടെ മൂല്യം എന്നിവ നഷ്ടമായി കണക്കാക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
English summary: Only one lakh for those who lost house during flood