അമേരിക്കയിൽ ശിവഗിരി മഠം ആശ്രമശാഖയ്ക്കു തറക്കല്ലിട്ടു
ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇന്ത്യയ്ക്കു പുറത്തു സ്ഥാപിക്കുന്ന ആദ്യ ആശ്രമ ശാഖയ്ക്കു ചിങ്ങം ഒന്നിന് അമേരിക്കയിൽ ശിലാസ്ഥാപനം നടന്നു...sivagiri madam, sivagiri madam us, sivagiri madam america,

വർക്കല∙ ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇന്ത്യയ്ക്കു പുറത്തു സ്ഥാപിക്കുന്ന ആദ്യ ആശ്രമ ശാഖയ്ക്കു ചിങ്ങം ഒന്നിന് അമേരിക്കയിൽ ശിലാസ്ഥാപനം നടന്നു.
ടെക്സസിലെ ഡാലസ് നഗരത്തിലെ ഗ്രാൻഡ് പ്രയറിയിലെ മൂന്നര ഏക്കറിലാണു ധർമസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആശ്രമം സ്ഥാപിക്കുന്നത്.
ശ്രീനാരായണ ഗുരുദേവന്റെ ഏകലോകം ദർശനം പാശ്ചാത്യ ലോകത്തിനു പരിചയപ്പെടുത്താൻ സ്ഥാപിക്കുന്ന ആശ്രമത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗുരുദേവ ഭക്തർ പങ്കെടുത്തു.
പ്രത്യേക വേദിയിൽ നടന്ന ശിലയിടൽ ചടങ്ങുകൾക്കു ഗുരുധർമ പ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സ്കൂൾ ഓഫ് വേദാന്ത മുഖ്യ ആചാര്യൻ സ്വാമി മുക്താനന്ദ യതി എന്നിവർ കാർമികത്വം വഹിച്ചു.
തുടർന്നു സാംസ്കാരിക സമ്മേളനത്തിൽ ആത്മീയ സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖരും പങ്കെടുത്തു. മുംബൈ ശ്രീനാരായണ മന്ദിരസമിതി ചെയർമാൻ എം.ഐ.ദാമോദരൻ, മന്ദിരസമിതി ഇന്റർനാഷനൽ കോ–ഓർഡിനേറ്റർ ചന്ദ്രബാബു, ആലുംമൂട്ടിൽ ശിവദാസൻ, മാധവൻ ചാന്നാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഗുരുദേവ കൃതികളുടെ പാരായണവും ഉണ്ടായിരുന്നു.
ഡാലസ് വിമാനത്താവളത്തിൽ നിന്നു പതിനഞ്ചു മിനിറ്റ് മാത്രം അകലെയാണ് ആശ്രമ സ്ഥാനം.
ഒന്നാം ഘട്ടമായി 6,000 ചതുരശ്ര അടിയിലാണ് ആശ്രമ സമുച്ചയം പണിയുകയെന്നു സ്വാമി ഗുരുപ്രസാദ് അറിയിച്ചു.