തിരുവനന്തപുരം∙ മാധ്യമപ്രവർത്തകനായ കെ.എം ബഷീർ കാർ ഇടിച്ചു മരിച്ച സംഭവത്തിൽ പ്രതി ശ്രീറാം വെങ്കിട്ടരാമനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസിന്റെ ഡ്രൈവിങ് ലൈസൻസും ഗതാഗതവകുപ്പ് സസ്പെൻഡ് ചെയ്തു. മൂന്നു മാസത്തേക്കാണ് അയോഗ്യത. ശ്രീറാമിന്റെ ലൈസൻസ് ഒരു വർഷത്തേക്കു കഴിഞ്ഞ ദിവസം സസ്പെൻഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മാധ്യമപ്രവർത്തകനായ കെ.എം ബഷീർ കാർ ഇടിച്ചു മരിച്ച സംഭവത്തിൽ പ്രതി ശ്രീറാം വെങ്കിട്ടരാമനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസിന്റെ ഡ്രൈവിങ് ലൈസൻസും ഗതാഗതവകുപ്പ് സസ്പെൻഡ് ചെയ്തു. മൂന്നു മാസത്തേക്കാണ് അയോഗ്യത. ശ്രീറാമിന്റെ ലൈസൻസ് ഒരു വർഷത്തേക്കു കഴിഞ്ഞ ദിവസം  സസ്പെൻഡ് ചെയ്തിരുന്നു.

 ശ്രീറാമുൾപ്പെട്ട കാർ അപകട കേസിന്റെ അടിസ്ഥാനത്തിലല്ല നടപടിയെന്നും മുൻപ് 3 തവണ കവടിയാർ ഭാഗത്തു കൂടി വഫയുടെ കാർ അമിതവേഗത്തിൽ സഞ്ചരിച്ചതുമായി ബന്ധപ്പെട്ടാണെന്നും മോട്ടർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു. കാറിന്റെ ഗ്ലാസുകളിൽ സൺഫിലിമും ഒട്ടിച്ചിരുന്നു.  1988, 1989 വർഷങ്ങളിലെ മോട്ടർ വാഹന നിയമം അനുസരിച്ചാണു ആർടിഒയുടെ നടപടി. തുടർച്ചയായ നിയമലംഘനത്തിന്  ഈ മാസം 4നു കാരണം കാണിക്കൽ നോട്ടിസ് പുറത്തിറക്കിയിരുന്നു. 

ADVERTISEMENT

ഇതുമായി ഉദ്യോഗസ്ഥർ ഒന്നിലേറെ തവണ പട്ടം മരപ്പാലത്തെ  വഫയുടെ വീട്ടിലെത്തിയെങ്കിലും നേരിട്ടു കാണാൻ കഴിഞ്ഞില്ല. തുടർന്നു 15 ദിവസം മുൻപ് സാക്ഷികളുടെ സാന്നിധ്യത്തിൽ വീടിന്റെ മുന്നിൽ നോട്ടിസ് പതിച്ചു. ഇതിനു പിന്നാലെ വഫ പിഴയടച്ചു. ഇതു നിയമലംഘനം അംഗീകരിച്ചതിനു തെളിവാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പിഴയടച്ചിട്ടും കാരണം കാണിക്കൽ നോട്ടിസിനു മറുപടി നൽകാതിരുന്നതിനെ തുടർന്നാണു ലൈസൻസ് സസ്പെൻഡ് ചെയ്തത്.

തുടർച്ചയായി നിയമലംഘനം നടത്തുകയും പിഴ അടയ്ക്കാതിരിക്കുകയും ചെയ്തതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം 27,000ലധികം ലൈസൻസുകൾ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.