തിരുവനന്തപുരം ∙ വാഹന ഡ്രൈവർമാർ അനാവശ്യ ഹോൺ മുഴക്കുന്നതിനു പിഴ ഈടാക്കണമെന്നും പൊതുസ്ഥലങ്ങളിൽ ഉച്ചഭാഷിണി അനുവദിക്കാൻ നഗരങ്ങളിൽ ശബ്ദനിയന്ത്രണ കൗൺസിൽ രൂപീകരിക്കണമെന്നും സുരക്ഷിതശബ്ദത്തെ സംബന്ധിച്ച പ്രഥമ ആഗോള പാർലമെന്റ് ആവശ്യപ്പെട്ടു. ശബ്ദമലിനീകരണ സംബന്ധിയായ നിയമങ്ങളും മലിനീകരണ നിയന്ത്രണ നിയമത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വാഹന ഡ്രൈവർമാർ അനാവശ്യ ഹോൺ മുഴക്കുന്നതിനു പിഴ ഈടാക്കണമെന്നും പൊതുസ്ഥലങ്ങളിൽ ഉച്ചഭാഷിണി അനുവദിക്കാൻ നഗരങ്ങളിൽ ശബ്ദനിയന്ത്രണ കൗൺസിൽ രൂപീകരിക്കണമെന്നും സുരക്ഷിതശബ്ദത്തെ സംബന്ധിച്ച പ്രഥമ ആഗോള പാർലമെന്റ് ആവശ്യപ്പെട്ടു. ശബ്ദമലിനീകരണ സംബന്ധിയായ നിയമങ്ങളും മലിനീകരണ നിയന്ത്രണ നിയമത്തിന്റെ പരിധിയിലാക്കണമെന്നും ശബ്ദമലിനീകരണം ചെറുക്കുന്നതിനുള്ള രൂപരേഖയിൽ നിർദേശിച്ചു. 

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) നാഷനൽ ഇനിഷ്യേറ്റീവ് ഫോർ സേഫ് സൗണ്ടുമായി (എൻഐഎസ്എസ്) സഹകരിച്ചു നടത്തിയ ആഗോള പാർലമെന്റിന്റെ സമാപനദിനത്തിലാണു രൂപരേഖ അവതരിപ്പിച്ചത്. ഉത്സവങ്ങൾ, പൊതുപരിപാടികൾ എന്നിവയിൽ ഉച്ചഭാഷിണി ഉപയോഗത്തിനും പടക്കം പൊട്ടിക്കുന്നതിനും കർശന നിയന്ത്രണം ആവശ്യമാണ്. രാത്രി 10 മണിക്കു ശേഷവും രാവിലെ 6 മണിക്കു മുൻപും ഉച്ചഭാഷിണി ഉപയോഗം നിരോധിക്കണം. 

ADVERTISEMENT

നിയമലംഘനങ്ങൾക്കു തടവു ശിക്ഷ, ഒരു ലക്ഷവും കൂടുതലും ജനസംഖ്യയുമുള്ള രാജ്യത്തെ എല്ലാ നഗരങ്ങളിലും ശബ്ദമലിനീകരണ മാപ്പിങ്, മോട്ടർ വാഹന നിയമത്തിൽ ഭേദഗതി, നഗരങ്ങളിലെ പ്രധാന മേഖലകളിൽ അനാവശ്യ ഹോൺ മുഴക്കൽ തടയുക, 75 ഡെസിബലിൽ കൂടുതൽ ശബ്ദമുള്ള ഹോണുകളുടെ ഉൽപാദനവും വിൽപനയും നിരോധിക്കുക, സ്വകാര്യ വാഹനങ്ങളിലെ ലൗഡ് സ്പീക്കർ അടിയന്തരഘട്ടങ്ങളിൽ മാത്രമാക്കുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്. ശബ്ദരഹിത സംസ്‌കാരം വളർത്തി അവബോധം നൽകാനും സർക്കാർ ശ്രമിക്കണം. സെൽഫോണുകൾ ഉപയോഗിക്കുന്നതിനുള്ള കരടു നിർദേശങ്ങളും ചർച്ച ചെയ്തു. പ്രമുഖ ഇഎൻടി സർജനും പത്മശ്രീ അവാർഡ് ജേതാവുമായ ഡോ.മോഹൻ കാമേശ്വരന്റെ നേതൃത്വത്തിൽ ഇവ ക്രോഡീകരിച്ചു രാജ്യത്തിനുതകുന്ന മാർഗരേഖ തയാറാക്കി രണ്ടാഴ്ചയ്ക്കകം സർക്കാരിനു സമർപ്പിക്കും.

നിയമപാലകരെ സുരക്ഷിത ശബ്ദത്തിന്റെ ആവശ്യകതയെപ്പറ്റി ബോധ്യപ്പെടുത്തുമെന്നും വാഹനങ്ങളുടെ വേഗത്തിനൊപ്പം അമിത ഹോണടിക്കുന്നതു കണ്ടുപിടിക്കാൻ ശ്രമിക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സാമൂഹികനീതി വകുപ്പ് സ്‌പെഷൽ സെക്രട്ടറി ബിജു പ്രഭാകർ, ഇസ്രയേലിലെ ഹൈഫ സർവകലാശാല ഓഡിയോളജി ആൻഡ് ന്യൂറോ ഫിസിയോളജി വിഭാഗം പ്രഫ. ജോസഫ് അറ്റിയാസ്, ലോകാരോഗ്യ സംഘടന എയർ ക്വാളിറ്റി ആൻഡ് നോയിസ് കമ്മിറ്റിയിലെ പ്രഫ. ഡെയ്റ്റർ ശ്വേല, ഐഎംഎ മുൻ പ്രസിഡന്റ് ഡോ. രവി വാങ്കഡേക്കർ, അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡോ.ആർ.വി.അശോകൻ, സംസ്ഥാന പ്രസിഡന്റ് ഡോ.എം.ഇ.സുഗതൻ, സെക്രട്ടറി ഡോ.എൻ.സുൽഫി, ഡോ.സി.ജോൺപണിക്കർ, ഡോ.ശ്രീജിത്ത് എൻ.കുമാർ, ഡോ ജി.എസ്.വിജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.