പ്രളയബാധിതർക്കു വിതരണം ചെയ്യാൻ ഒരു ലക്ഷം ടൺ അരി അനുവദിക്കണമെന്നു കേരളം ആവശ്യപ്പെട്ടപ്പോൾ കിലോഗ്രാമിന് 26 രൂപ വീതം നൽകണമെന്നു കേന്ദ്ര സർക്കാർ. കൈവശമുള്ള അധിക അരി വിതരണം...kerala Rain Disaster, Kerala Rain, flood, Kerala Rain News, Kerala flood

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പ്രളയബാധിതർക്കു വിതരണം ചെയ്യാൻ ഒരു ലക്ഷം ടൺ അരി അനുവദിക്കണമെന്നു കേരളം ആവശ്യപ്പെട്ടപ്പോൾ കിലോഗ്രാമിന് 26 രൂപ വീതം നൽകണമെന്നു കേന്ദ്ര സർക്കാർ.  കൈവശമുള്ള അധിക അരി വിതരണം ചെയ്യാൻ അനുമതി തേടിയുള്ള കേരളത്തിന്റെ അഭ്യർഥനയും നിരസിച്ചു. കേരളത്തിനു മതിയായ അരി അനുവദിക്കാത്ത കാര്യം നാളെ ഡൽഹിയിൽ നടക്കുന്ന ഭക്ഷ്യമന്ത്രിമാരുടെ യോഗത്തിൽ മന്ത്രി പി.തിലോത്തമൻ ഉന്നയിക്കും. 

അതിനിടെ പ്രളയ ബാധിതർക്കു 15 കിലോഗ്രാം അരി വിതരണം ചെയ്യാൻ 19ന് എടുത്ത തീരുമാനം നടപ്പാക്കുന്നതു വൈകുന്നു. ഈ മാസമെങ്കിലും അരി വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ.

ADVERTISEMENT

2018ലെ പ്രളയകാലത്ത് അരി അനുവദിച്ചശേഷം കേന്ദ്രം പണം ചോദിച്ചതു വിവാദമായിരുന്നു. ഇതു കണക്കിലെടുത്താണു വില അംഗീകരിക്കാമെങ്കിൽ അരി നൽകാമെന്നു കേന്ദ്രം പറഞ്ഞത്. അന്നു 1.18 ലക്ഷം ടൺ അരി ചോദിച്ചപ്പോൾ 89540 ടൺ മാത്രമേ അനുവദിച്ചുള്ളൂ. ശേഷം കിലോഗ്രാമിന് 25 രൂപ നിരക്കിൽ 223 കോടി രൂപ വേണമെന്നു കേന്ദ്രം ആവശ്യപ്പെട്ടു. തർക്കങ്ങൾ ഉണ്ടായെങ്കിലും കേരളത്തിനു നൽകിയ കേന്ദ്ര ദുരിതാശ്വാസ ഫണ്ടിൽ നിന്നു കേന്ദ്രം അരിയുടെ വില ഈടാക്കി. ഇത്തവണ കേന്ദ്ര ഫണ്ടിന്റെ കാര്യത്തിൽ തീരുമാനം ആയിട്ടില്ല. ഈ സാഹചര്യത്തിലാണു സംസ്ഥാനത്തിന്റെ രേഖാമൂലമുള്ള ഉറപ്പു വാങ്ങിയശേഷം അരി നൽകാൻ കേന്ദ്രം തീരുമാനിച്ചത്. കേരളത്തിനുള്ള അരി വിഹിതത്തിൽ ഒരു ലക്ഷം ടൺ ഉപയോഗിക്കാനായിട്ടില്ല.

ഇതു കേരളത്തിന്റെ കണക്കിൽ തുടരുന്നുണ്ട്. 2016–ൽ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുമ്പോൾ അന്ത്യോദയ അന്നയോജന (എഎവൈ), മുൻഗണന എന്നീ വിഭാഗങ്ങളി‍ൽ 1.54 കോടി അംഗങ്ങൾ ഉണ്ടായിരുന്നു. ഇവർക്ക് 5 കിലോഗ്രാം വീതം അരിയാണു കേന്ദ്രം അനുവദിച്ചത്. ഇവരിൽ അനർഹരായവർ അരി വാങ്ങാതെ വന്നതോടെ ഒരു ലക്ഷം ടൺ മിച്ചം വന്നു. പിന്നീട് അനർഹരായ 15.50 ലക്ഷം പേരെ ഒഴിവാക്കിയെങ്കിലും മിച്ചം വന്ന അരി എടുക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടില്ല.

ADVERTISEMENT

പ്രളയബാധിതർക്ക് ഈ അരി നൽകുന്നതിനാണു കേരളം അനുമതി ചോദിച്ചത്. എന്നാൽ അനർഹർ പട്ടികയിൽ ഉൾപ്പെട്ടത് എങ്ങനെ എന്നതുൾപ്പെടെ ഒട്ടേറെ ചോദ്യങ്ങള്‍ൾ കേന്ദ്രത്തിൽ നിന്നുണ്ടായി. ഇതിനു മറുപടി നൽകിയെങ്കിലും കേന്ദ്രം തീരുമാനം അറിയിച്ചിട്ടില്ല.

പി.തിലോത്തമൻ (മന്ത്രി)

ADVERTISEMENT

കേന്ദ്ര നിർദേശം അംഗീകരിക്കാനാവില്ല. ഈ തുകയ്ക്കു പൊതുവിപണിയിൽ നിന്ന് അരി വാങ്ങി വിതരണം ചെയ്യാനാകും. നാളെ കേന്ദ്രമന്ത്രി റാംവിലാസ് പസ്വാനുമായി ഇക്കാര്യം സംസാരിക്കും.