ഇടുക്കി വന്യജീവി സങ്കേതത്തിൽ ശലഭ സ്പീഷീസുകളിൽ വൻ വർധന
ഇടുക്കി വന്യജീവി സങ്കേതത്തിൽ ചിത്രശലഭ സ്പീഷീസുകളുടെ എണ്ണത്തിൽ വൻ വർധനയെന്ന് സർവേ റിപ്പോർട്ട്. വനം–വന്യജീവി വകുപ്പും ട്രാവൻകൂർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയും ചേർന്നു ചിത്രശലഭങ്ങൾ, പക്ഷികൾ, തുമ്പികൾ, ഉറുമ്പുകൾ എന്നിവയിലാണു സർവേ നടത്തിയത്...idukki butterflys, butterflies, butterflies species, butterflies

തിരുവനന്തപുരം ∙ ഇടുക്കി വന്യജീവി സങ്കേതത്തിൽ ചിത്രശലഭ സ്പീഷീസുകളുടെ എണ്ണത്തിൽ വൻ വർധനയെന്ന് സർവേ റിപ്പോർട്ട്. വനം–വന്യജീവി വകുപ്പും ട്രാവൻകൂർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയും ചേർന്നു ചിത്രശലഭങ്ങൾ, പക്ഷികൾ, തുമ്പികൾ, ഉറുമ്പുകൾ എന്നിവയിലാണു സർവേ നടത്തിയത്.
10 വർഷം മുമ്പു തയാറാക്കിയ മാനേജ്മെന്റ് പ്ലാനിൽ 76 ചിത്രശലഭ സ്പീഷീസുകളെ രേഖപ്പെടുത്തിയപ്പോൾ, ഇത്തവണ 182 സ്പീഷീസുകളെയാണു രേഖപ്പെടുത്തിയത്. സംസ്ഥാന ചിത്രശലഭമായ ബുദ്ധമയൂരി, ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭം എന്നിവയെയും സർവേയിൽ കണ്ടെത്തി.
ഗോൾഡൻ ഫ്ലിറ്റർ, യുറേഷ്യയിൽ നിന്നു ദേശാടനം നടത്തി എത്തുന്ന പെയ്ന്റഡ് ലേഡി (ചിത്രിത), മലബാർ ട്രീ നിംഫ് തുടങ്ങിയ ഇനങ്ങളെയും കണ്ടെത്തി.132 ഇനം പക്ഷികളെയും 20 ഇനം തുമ്പികളെയും 15 ഇനം ഉറുമ്പുകളെയും സർവേയിൽ രേഖപ്പെടുത്തി. 30 വിദഗ്ധർ, 20 വൊളന്റിയർമാർ എന്നിവർ പങ്കെടുത്ത സർവേയിൽ ബെംഗളൂരുവിലെ ബിബിസി, കോയമ്പത്തൂരിലെ ടിഎൻബിഎസ്, വയനാട്ടിലെ ഫേൺസ് എന്നീ സന്നദ്ധ സംഘടനകളും സഹകരിച്ചു. ഡോ.കലേഷ് സദാശിവൻ ആണു സർവേയുടെ രീതിശാസ്ത്രത്തിനു നേതൃത്വം നൽകിയത്.