പൊലീസ് ലോഗോ ചുവന്നു; രാഷ്ട്രീയ വിവാദം
തിരുവനന്തപുരം∙ കേരള പൊലീസിന്റെ ലോഗോയുടെ നിറം മാറ്റിയതിനെച്ചൊല്ലി വിവാദം. ലോഗോയുടെ ഉൾഭാഗത്തെ ദീർഘവൃത്താകൃതിയിലുള്ള ഭാഗത്തെ വെള്ളനിറവും ലോഗോയുടെ പുറംഭാഗത്തുള്ള കറുപ്പ് അരികുകളും മാറ്റി ചുവപ്പാക്കിയതാണു രാഷ്ട്രീയ വിവാദമായത്. കഴിഞ്ഞ ദിവസം പ്രത്യേക ഉത്തരവിലൂടെയാണു ഡിജിപി ലോഗോ നിറംമാറ്റത്തിനു

തിരുവനന്തപുരം∙ കേരള പൊലീസിന്റെ ലോഗോയുടെ നിറം മാറ്റിയതിനെച്ചൊല്ലി വിവാദം. ലോഗോയുടെ ഉൾഭാഗത്തെ ദീർഘവൃത്താകൃതിയിലുള്ള ഭാഗത്തെ വെള്ളനിറവും ലോഗോയുടെ പുറംഭാഗത്തുള്ള കറുപ്പ് അരികുകളും മാറ്റി ചുവപ്പാക്കിയതാണു രാഷ്ട്രീയ വിവാദമായത്.
കഴിഞ്ഞ ദിവസം പ്രത്യേക ഉത്തരവിലൂടെയാണു ഡിജിപി ലോഗോ നിറംമാറ്റത്തിനു തീരുമാനമെടുത്തത്. ലോഗോ ഭംഗിയാക്കിയാക്കുന്നതിന്റെ ഭാഗമായാണു നിറം നൽകിയതെന്നും അസ്വാഭാവികമായി ഒന്നുമില്ലെന്നുമാണു പൊലീസ് ആസ്ഥാനത്തു നിന്നുള്ള വിശദീകരണം.
എന്നാൽ സേനയെ രാഷ്ട്രീയവൽക്കരിക്കുന്നതിന്റെ ഭാഗമാണ് ഈ നിറംമാറ്റമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഭരിക്കുന്നവർക്കു വേണ്ടി താളംതുള്ളുന്ന ഡിജിപിയാണു ലോക്നാഥ് ബെഹ്റയെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചു.