ലതാ നായർ ‘വനിത’ വുമൺ ഓഫ് ദി ഇയർ
തിരുവനന്തപുരം ∙ അസ്ഥികൾ ഒടിഞ്ഞുനുറുങ്ങുന്ന ‘ബ്രിട്ടിൽ ബോൺ’ ജനിതകരോഗം ബാധിച്ചവരുടെ പുനരധിവാസത്തിനും കൂട്ടായ്മയ്ക്കും അമൃതവർഷിണി സംഘടന സ്ഥാപിച്ച ലതാ നായർക്ക് ഈ വർഷത്തെ ‘വനിത’ വുമൺ ഓഫ് ദി ഇയർ പുരസ്കാരം. | Vanitha Women of the year | Manorama News

തിരുവനന്തപുരം ∙ അസ്ഥികൾ ഒടിഞ്ഞുനുറുങ്ങുന്ന ‘ബ്രിട്ടിൽ ബോൺ’ ജനിതകരോഗം ബാധിച്ചവരുടെ പുനരധിവാസത്തിനും കൂട്ടായ്മയ്ക്കും അമൃതവർഷിണി സംഘടന സ്ഥാപിച്ച ലതാ നായർക്ക് ഈ വർഷത്തെ ‘വനിത’ വുമൺ ഓഫ് ദി ഇയർ പുരസ്കാരം. രണ്ടു പതിറ്റാണ്ടായി തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന സംഘടനയുടെ സ്ഥാപകയും പ്രസിഡന്റുമാണു ലത.
തിരുവനന്തപുരം കവടിയാർ കല്യാണിവിലാസത്തിൽ പരേതരായ അപ്പുക്കുട്ടൻനായരുടെയും സരളാദേവിയുടെയും മകൾ ലതയുടെ ജീവിതം മാറ്റിയെഴുതിയത് വിവാഹത്തിന് ഏതാനും ദിവസം മുൻപു പ്രതിശ്രുത വരനുണ്ടായ അപകടമാണ്. ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായിരുന്ന കെ.ജി. ഗോപാലകൃഷ്ണൻ ഏറെക്കുറെ തളർന്ന അവസ്ഥയിൽ ശരീരം മുഴുവൻ പ്ലാസ്റ്ററിട്ടു കിടക്കവെ ആശുപത്രിയിൽ വച്ചായിരുന്നു വിവാഹം. അങ്ങനെ പങ്കാളിയുടെ പരിചരണം ജീവിതത്തിന്റെ ഭാഗമായി.
മത്സ്യഫെഡിൽ സൂപ്രണ്ടായിരിക്കെ മത്സ്യത്തൊഴിലാളികൾക്കിടയിലെ ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പിന്നീടാണ് ‘ബ്രിട്ടിൽ ബോൺ’ രോഗബാധിതർക്കു വേണ്ടി പ്രവർത്തിക്കാനിറങ്ങുന്നത്. 2 മുതൽ 50 വരെ വയസ്സു പ്രായമുള്ളവരുണ്ട്. ശരാശരി നാനൂറോളം തവണ രോഗബാധിതരുടെ അസ്ഥി ഒടിയാറുണ്ട്. കടുത്ത േവദന അകമ്പടിയായുള്ള രോഗം ഇവരുടെ മാതാപിതാക്കൾക്കും വെല്ലുവിളിയാണ്. രോഗബാധിതരായ കുട്ടികൾക്കു ചികിത്സയ്ക്കും ജീവിതോപാധിക്കും വേണ്ട സാഹചര്യം ഒരുക്കുകയാണ് ലതയുടെ േനതൃത്വത്തിൽ അമൃതവർഷിണി പ്രവർത്തകർ ചെയ്യുന്നത്. വിശദ ഫീച്ചർ നവംബർ ഒന്നാം ലക്കം വനിതയിൽ.