കലിതുള്ളി മഹ ചുഴലിക്കാറ്റ്: മഹാമഴ; കടലിൽ 8 പേരെ കാണാതായി
അറബിക്കടലിൽ ലക്ഷദ്വീപിനടുത്തു രൂപം കൊണ്ട ‘മഹ’ ചുഴലിക്കാറ്റ് വിനാശകാരിയായി. ഇന്നത്തെ വേഗം മണിക്കൂറിൽ 166 കിലോമീറ്റർ. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും തീരമേഖലയിൽ...maha cyclone in kerala, maha cyclone, maha, cyclone, rain, rain in kerala

തിരുവനന്തപുരം ∙ അറബിക്കടലിൽ ലക്ഷദ്വീപിനടുത്തു രൂപം കൊണ്ട ‘മഹ’ ചുഴലിക്കാറ്റ് വിനാശകാരിയായി. ഇന്നത്തെ വേഗം മണിക്കൂറിൽ 166 കിലോമീറ്റർ. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും തീരമേഖലയിൽ ശക്തമായ കാറ്റും കടലാക്രമണവും തുടരും. ലക്ഷദ്വീപിൽ കാറ്റ് വൻ നാശം വിതച്ചു. ദ്വീപിലേക്ക് ദക്ഷിണ നാവികസേനാ കമാൻഡ് ഒരു കപ്പൽ അയച്ചു; രണ്ടെണ്ണം കൂടി സജ്ജമാക്കി നിർത്തി.
തൃശൂർ ചേറ്റുവ തീരത്തു നിന്നു മത്സ്യബന്ധനത്തിനു പോയ ‘സാമുവൽ’ വള്ളം ചുഴലിക്കാറ്റിൽ പെട്ട് പൊന്നാനി ഉൾക്കടലിൽ മുങ്ങി; തിരുവനന്തപുരം പുല്ലുവിള സ്വദേശി മിഖായേൽ ആന്റണിയെ (45) കാണാതായി. പരുക്കേറ്റ 5 പേരെ സിംഗപ്പൂർ ചരക്കു കപ്പൽ രക്ഷപ്പെടുത്തി തീരരക്ഷാ സേനയ്ക്കു കൈമാറി. മറ്റു ജില്ലകളിൽനിന്നു മത്സ്യബന്ധനത്തിനുപോയെ 7 മത്സ്യത്തൊഴിലാളികളെയും കാണാതായിട്ടുണ്ട്. കോഴിക്കോട് ബേപ്പൂരിൽ നിന്നു ലക്ഷദ്വീപിലേക്കു പുറപ്പെട്ട 3 ചരക്കു കപ്പലുകൾ മടങ്ങി. എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ തീരമേഖലകളിൽ വ്യാപകമായി കടലാക്രമണമുണ്ടായി. ഒട്ടേറെ വള്ളങ്ങൾ നശിച്ചു. പലയിടത്തും കടൽ കയറി.
∙ മത്സ്യബന്ധനം പൂർണമായി നിരോധിച്ചു. കടലിൽ പോയരെ തിരിച്ചുവിളിച്ചു.
∙ മഴയുടെ ശക്തി ഇന്നു കുറയും; കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാപകമഴ സാധ്യത (യെലോ അലർട്ട്)
∙ കേരളതീരത്ത് മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യത.
∙ ഇന്നു രാത്രി 11.30 വരെ കേരള തീരത്ത് 4.30 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കും സാധ്യത.
∙ അപകടമേഖലയിലുള്ളവരെ മാറ്റിത്താമസിപ്പിക്കാൻ നിർദേശം.
2 ജില്ലകളിലും 5 താലൂക്കുകളിലും അവധി
കണ്ണൂർ, കാസർകോട് ജില്ലകളിലും മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂർ, തിരൂരങ്ങാടി താലൂക്കുകളിലും തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കണ്ണൂർ, എംജി സർവകലാശാലകൾ പരീക്ഷ മാറ്റി.