‘വിളിക്കാം 112’ നിഴൽ പദ്ധതി: ഒട്ടേറെ വിളികൾ

രാത്രിയിൽ സഹായം തേടി പൊലീസ് ആസ്ഥാനത്തേക്കു സ്ത്രീകളുടെയും മുതിർന്ന പൗരന്മാരുടെയും ഫോൺ വിളികൾ. പൊലീസ് നടപ്പാക്കിയ ‘നിഴൽ’ പദ്ധതിയുടെ ആദ്യ ദിനത്തിൽ ലഭിച്ചതു മികച്ച പ്രതികരണം...112 helpline number, nizhal helpline, nizhal project, 112 helpline

തിരുവനന്തപുരം∙ രാത്രിയിൽ സഹായം തേടി പൊലീസ് ആസ്ഥാനത്തേക്കു സ്ത്രീകളുടെയും മുതിർന്ന പൗരന്മാരുടെയും ഫോൺ വിളികൾ. പൊലീസ് നടപ്പാക്കിയ ‘നിഴൽ’ പദ്ധതിയുടെ ആദ്യ ദിനത്തിൽ ലഭിച്ചതു മികച്ച പ്രതികരണം.
രാത്രിയിൽ സഹായം ആവശ്യമുളള സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കുമായി ഏർപ്പെടുത്തിയ ഈ സംവിധാനത്തിൽ കേരളത്തിൽ എവിടെ നിന്നും 112 എന്ന നമ്പറിലാണു ബന്ധപ്പെടേണ്ടത്.
പദ്ധതി നടപ്പിലാക്കിയ നാലിനു രാത്രി 11 പേരാണു കമാൻഡ് സെന്ററിൽ ഈ നമ്പറിൽ ബന്ധപ്പെട്ടതെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. രാത്രി വഴിയിൽ ഒറ്റപ്പെട്ടു പോയ സ്ത്രീകളും വീട്ടിൽ തനിയെ കഴിയുകയായിരുന്ന മുതിർന്ന പൗരന്മാരുമാണു സഹായത്തിനായി വിളിച്ചത്. ഇവർക്കു വളരെപ്പെട്ടെന്നു പൊലീസ് സഹായം എത്തിച്ചു.