ഭക്തിസാന്ദ്രമായി ഗുരുവായൂർ ഏകാദശി
ഏകാദശിദിനത്തിൽ സ്വർണശ്രീലകത്തെ ഉണ്ണിക്കണ്ണന്റെ കോമളരൂപം കണ്ടു തൊഴുതത് പതിനായിരങ്ങൾ. ശനിയാഴ്ച പുലർച്ചെ 3ന് തുറന്ന ക്ഷേത്രനട ഇന്നു രാവിലെ 9നേ അടയ്ക്കുകയുള്ളൂ. 2 ദിവസത്തെ തിരക്ക് രാത്രിയും തുടരുകയാണ്....Guruvayur Ekadasi, Guruvayur, Guruvayoor, Guruvayur temple, Guruvayur news,

ഗുരുവായൂർ ∙ ഏകാദശിദിനത്തിൽ സ്വർണശ്രീലകത്തെ ഉണ്ണിക്കണ്ണന്റെ കോമളരൂപം കണ്ടു തൊഴുതത് പതിനായിരങ്ങൾ. ശനിയാഴ്ച പുലർച്ചെ 3ന് തുറന്ന ക്ഷേത്രനട ഇന്നു രാവിലെ 9നേ അടയ്ക്കുകയുള്ളൂ. 2 ദിവസത്തെ തിരക്ക് രാത്രിയും തുടരുകയാണ്.
രാത്രി 12നു ശേഷം ഭക്തർ കൂത്തമ്പലത്തിൽ അഗ്നിഹോത്രികൾക്ക് ദ്വാദശിപ്പണം സമർപിച്ചു. രാവിലെ കാഴ്ചശീവേലിക്ക് ഗജരത്നം പത്മനാഭൻ സ്വർണക്കോലമെഴുന്നള്ളിച്ചു. പെരുവനം കുട്ടൻമാരാരുടെ പഞ്ചാരിമേളം അകമ്പടിയായി
തുടർന്ന് പാർഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് തുടങ്ങി. കൊമ്പൻ ഇന്ദ്രസെൻ കോലമേറ്റി. ശ്രീധരനും ദാമോദർദാസും മികച്ച പറ്റാനക്കൂട്ട് ഒരുക്കി. വൈക്കം ചന്ദ്രന്റെ പഞ്ചവാദ്യം അകമ്പടിയായി.
ഒരു മാസത്തിനു ശേഷം ക്ഷേത്രത്തിൽ ഇന്നലെ ഉദയാസ്തമനപൂജയുണ്ടായി. രാത്രി നെയ്‌വിളക്ക് എഴുന്നള്ളിപ്പ് നടന്നു. നാൽപതിനായിരത്തോളം പേർക്ക് പ്രസാദ ഊട്ട് നൽകി. ഗീതാദിന സ്മരണയിൽ പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് രഥമെഴുന്നള്ളിച്ചു.
15 ദിവസത്തെ ചെമ്പൈ സംഗീതോത്സവം രാത്രി സമാപിച്ചു. ഇന്നു രാവിലെ ദ്വാദശിയൂട്ടും നാളെ ത്രയോദശി ഊട്ടും ഉണ്ടാകും. ദ്വാദശി ദിവസമായ ഇന്നു രാവിലെ 9ന് ക്ഷേത്രഗോപുരം അടയ്ക്കുമെങ്കിലും ചടങ്ങുകൾ മുടങ്ങാതെ നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് ഗോപുരം തുറന്ന് ഭക്തരെ പ്രവേശിപ്പിക്കും.
English summary: Guruvayur Ekadasi