വിദ്യാർഥികളുടെ വിനോദയാത്രയ്ക്കിടെ ബസിനു മുകളിൽ പൂത്തിരി കത്തിച്ച് ആഘോഷം നടത്തിയ ബസ് പിടിച്ചെടുത്തപ്പോൾ ഉള്ളിൽ നിയമലംഘനങ്ങളുടെ മാലപ്പടക്കം. വേഗപ്പൂട്ട് വിഛേദിച്ച ബസിനുള്ളിലെ ലൈറ്റും സൗണ്ട് സിസ്റ്റവുമെല്ലാം നിയമവിരുദ്ധം. ഒടുവിൽ, ബസ് പിടിച്ചെടുത്ത..tourist bus, tourist bus news, tourist bus fitness, kerala tourist bus

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ വിദ്യാർഥികളുടെ വിനോദയാത്രയ്ക്കിടെ ബസിനു മുകളിൽ പൂത്തിരി കത്തിച്ച് ആഘോഷം നടത്തിയ ബസ് പിടിച്ചെടുത്തപ്പോൾ ഉള്ളിൽ നിയമലംഘനങ്ങളുടെ മാലപ്പടക്കം. വേഗപ്പൂട്ട് വിഛേദിച്ച ബസിനുള്ളിലെ ലൈറ്റും സൗണ്ട് സിസ്റ്റവുമെല്ലാം നിയമവിരുദ്ധം. ഒടുവിൽ,  ബസ് പിടിച്ചെടുത്ത മോട്ടർ വാഹനവകുപ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കി. 

താമരശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥികളുടെ വിനോദയാത്രയ്ക്കിടെയാണു സംഭവം. മൈസൂരുവിലേക്കുള്ള വിനോദയാത്ര കഴിഞ്ഞു മടങ്ങുംവഴി കുടകിൽ വച്ചായിരുന്നു ആഘോഷം. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മോട്ടർ വാഹനവകുപ്പ് കൈതപ്പൊയിൽ സ്വദേശി കെ.സി.യൂനുസിന്റെ ഉടമസ്ഥതയിലുള്ള ഹിറ ഹോളിഡേയ്സ് എന്ന ബസ് പിടിച്ചെടുത്തത്. 

ADVERTISEMENT

അതേ സമയം, ബസിനു മുകളിൽ കയറി പൂത്തിരി കത്തിച്ച സംഭവത്തിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും പങ്കില്ലെന്ന് താമരശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ അറിയിച്ചു. സംഘത്തിലെ ഒരു വിദ്യാർഥിനിയുടെ ജൻമദിനമാണെന്നറിഞ്ഞ 4 സുഹൃത്തുക്കൾ ചേർന്ന് കേക്ക് മുറിക്കുകയായിരുന്നു. ഈ സമയം ബസിൽ പൂത്തിരിയുണ്ടെന്നു പറ‍ഞ്ഞ് ബസ് ജീവനക്കാരനാണ് ഇതു കത്തിച്ചതെന്നു പ്രിൻസിപ്പൽ ബിന്ദു വി.ജോർജ് പറഞ്ഞു. 

പരിശോധ കർശനമാക്കും: മന്ത്രി

ADVERTISEMENT

കോഴിക്കോട്∙ സംസ്ഥാനത്തു ടൂറിസ്റ്റ് ബസുകളിൽ നിയമലംഘനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്ന കാര്യങ്ങളല്ല ടൂറിസ്റ്റ് ബസുകളിൽ നടക്കുന്നത്. ഇതു കണ്ടു സർക്കാരിന് കൈയുംകെട്ടി നോക്കിനിൽക്കാനാവില്ല. 

ADVERTISEMENT