ഗ്രഹണോത്സവം; കൺനിറഞ്ഞ് കേരളം
കോഴിക്കോട് ∙ സൂര്യന്റെ കണ്ണു പൊത്തി അമ്പിളിയമ്മാവൻ; വലയ സൂര്യഗ്രഹണത്തിന്റെ വിസ്മയക്കാഴ്ചയിൽ മനം നിറഞ്ഞ് മലയാളികൾ. ഇന്നലെ രാവിലെ 8.04നു തുടങ്ങി 11.11ന് സമാപിച്ച സൂര്യഗ്രഹണം കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ പൂർണമായി ദൃശ്യമായപ്പോൾ മറ്റു ജില്ലകളിൽ ഭാഗികമായി. കാസർകോട് ജില്ലയിലെ

കോഴിക്കോട് ∙ സൂര്യന്റെ കണ്ണു പൊത്തി അമ്പിളിയമ്മാവൻ; വലയ സൂര്യഗ്രഹണത്തിന്റെ വിസ്മയക്കാഴ്ചയിൽ മനം നിറഞ്ഞ് മലയാളികൾ. ഇന്നലെ രാവിലെ 8.04നു തുടങ്ങി 11.11ന് സമാപിച്ച സൂര്യഗ്രഹണം കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ പൂർണമായി ദൃശ്യമായപ്പോൾ മറ്റു ജില്ലകളിൽ ഭാഗികമായി.
കാസർകോട് ജില്ലയിലെ ചെറുവത്തൂരിലായിരുന്നു ആദ്യ കാഴ്ച. 9.25നും 9.30നുമിടയ്ക്ക് ചന്ദ്രൻ സൂര്യനെ മറച്ച ഏതാനും നിമിഷങ്ങളിൽ മൂവന്തിനേരത്തെ വെളിച്ചം മാത്രമാണുണ്ടായിരുന്നത്. സൗദി അറേബ്യയിൽ തുടങ്ങി, ഒമാൻ, കേരളം, തമിഴ്നാട്ടിലെ കൂനൂർ, ഊട്ടി എന്നിവിടങ്ങളിലൂടെ കടന്ന് സിംഗപ്പൂർ വഴി സുമാത്രൻ ദ്വീപ സമൂഹങ്ങൾ വരെയായിരുന്നു ഗ്രഹണപാത. ഇതേപാതയിൽ ഇനിയൊരു പൂർണ ഗ്രഹണം കാണാൻ 300 വർഷം കഴിയണം.
ഇത് ചെറുത്
ബത്തേരി ∙ വലയ സൂര്യഗ്രഹണമൊന്നും വലിയ സംഭവമല്ലെന്ന ഭാവത്തിൽ ഒരു വയനാട്ടുകാരൻ സൂര്യനെ കാണാനിരുന്നു, പേര് ഗ്രഹൺ! 1980ലെ പൂർണ സൂര്യഗ്രഹണം ജീവിതത്തിന്റെ തന്നെ ഭാഗമാക്കിയ ആൾ. മകന് ഗ്രഹൺ എന്നു പേരിട്ടതിനെക്കുറിച്ച് അമ്മ മറിയം ഇങ്ങനെ പറയുന്നു: 1980 ഫെബ്രുവരി 16. പൂർണ സൂര്യഗ്രഹണം നടക്കുന്ന ദിവസം. വൈകിട്ട് 3.30 മുതൽ 3.35 വരെയാണ് പൂർണമായി സൂര്യൻ മറഞ്ഞു പോകുന്ന സമയം. കൃത്യം 3.33 ന് പ്രസവിച്ചു. ‘ഗ്രഹൺകുമാർ’ എന്ന പേരു നിർദേശിച്ചത് ഡോക്ടറാണ്. ഞാനും ഭർത്താവ് തോമസും അതിനോട് യോജിച്ചു.
റേഷൻ കാർഡിലൊക്കെ പേരിന്റെയൊപ്പം കുമാർ എന്നുണ്ടായിരുന്നു. പിന്നീടു പിതാവിന്റെ പേരു ചേർത്ത് ഗ്രഹൺ. പി. തോമസ് എന്നു പരിഷ്കരിച്ചിട്ടുണ്ട്. പേരൊക്കെ ഇഷ്ടമാണെങ്കിലും ഓരോ ചെറിയ ഗ്രഹണങ്ങൾ വരുമ്പോഴും ആളുകൾ വിളിച്ചു കൊണ്ടുപോകുമെന്നതാണു ഗ്രഹണിന്റെ ഒരേയൊരു പരിഭവം.
English Summary: Solar eclipse in kerala