ഫാ. വർക്കി കാട്ടറാത്ത് ദൈവദാസ പദവിയിലേക്ക്
വിൻസൻഷ്യൻ കോൺഗ്രിഗേഷൻ (വിസി) സ്ഥാപകനും പ്രഥമ സഭാംഗവുമായ ഫാ. വർക്കി കാട്ടറാത്ത് ദൈവദാസ പദവിയിലേക്ക്. നാമകരണ നടപടികൾക്കു റോമിലെ തിരുസംഘം അനുമതി നൽകി....fr varkey kattarath, fr kattarath, vinsentian congrigation, vc fathers,

കൊച്ചി ∙ വിൻസൻഷ്യൻ കോൺഗ്രിഗേഷൻ (വിസി) സ്ഥാപകനും പ്രഥമ സഭാംഗവുമായ ഫാ. വർക്കി കാട്ടറാത്ത് ദൈവദാസ പദവിയിലേക്ക്. നാമകരണ നടപടികൾക്കു റോമിലെ തിരുസംഘം അനുമതി നൽകി. മാർപാപ്പയുടെ പ്രത്യേക അനുമതിയോടെ ഫാ. വർക്കി കാട്ടറാത്ത് 22–ാം വയസ്സിൽ പൗരോഹിത്യം സ്വീകരിച്ചു.
ഇടമറ്റം, തത്തംപള്ളി, കാഞ്ഞിരപ്പള്ളി, അങ്കമാലി, ഒല്ലൂർ, വിളക്കുമാടം, എഴുപുന്ന, വൈക്കം ഇടവകകളിൽ സേവനം ചെയ്തു. മുത്തോലി, വൈക്കം എന്നീ കർമലീത്താ മഠങ്ങളിലെയും ചമ്പക്കര ആരാധന മഠത്തിലെയും ചാപ്ലെയിനായും പിന്നീട് ആരാധനാ സഭയുടെ പ്രഥമ പൊതു ശ്രേഷ്ഠനായും സേവനമനുഷ്ഠിച്ചു. 1904 നവംബർ 20നു മറ്റു മൂന്നു വൈദികരോടൊപ്പം തോട്ടകത്ത് വിൻസൻഷ്യൻ സഭയ്ക്കു രൂപം നൽകി. 1968 ഫെബ്രുവരി 11നു പൊന്തിഫിക്കൽ പദവിയിലേക്ക് ഉയർത്തപ്പെട്ട വിൻസൻഷ്യൻ കോൺഗ്രിഗേഷനിൽ 18 രാജ്യങ്ങളിലായി 565 വൈദികരുണ്ട്; 200ൽപരം വൈദിക വിദ്യാർഥികളും.
പോപ്പുലർ മിഷൻ ധ്യാനം, ധ്യാന കേന്ദ്രങ്ങൾ, വിദ്യാഭ്യാസ, ജീവകാരുണ്യ, സാമൂഹിക സമ്പർക്ക, അജപാലന പ്രവർത്തനങ്ങളാണ് സഭയുടെ മുഖ്യ ദൗത്യങ്ങൾ. ഫാ. വർക്കി കാട്ടറാത്തിന്റെ ഭൗതിക ശരീരം തോട്ടകം സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിലാണ് അടക്കം ചെയ്തിട്ടുള്ളത്. വിശുദ്ധ നാമകരണത്തിനായുള്ള അതിരൂപതാ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് സഭയുടെ സുപ്പീരിയർ ജനറൽ ഫാ. സെബാസ്റ്റ്യൻ തുണ്ടത്തികുന്നേൽ പറഞ്ഞു.
ഫാ. വർക്കി കാട്ടറാത്ത് : ജീവിതരേഖ
ജനനം: 1851 ഒക്ടോബർ 13
പൂഞ്ഞാർ കാട്ടറാത്ത് ഉതുപ്പ് ചാണ്ടിയുടെയും
ത്രേസ്യാമ്മയുടെയും മകൻ.
പൗരോഹിത്യം: 1873
സന്യാസം: 1904
മരണം: 1931 ഒക്ടോബർ 24