സ്പീക്കർക്കു മുൻപേ കംപ്യൂട്ടർ പറഞ്ഞു: അടിയന്തര പ്രമേയ അനുമതിയില്ല !
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പറയുന്നതിനു മുൻപു തന്നെ സർക്കാരിന്റെ മറുപടി നിയമസഭയിലെ കംപ്യൂട്ടർ സ്ക്രീനിൽ ! പ്രതിപക്ഷം ഇതു ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സാങ്കേതിക തകരാറാണെന്നു സ്പീക്കറുടെ വിശദീകരണം. നിയമസഭ കടലാസ് രഹിതമാക്കുന്നതിന്റെ | Kerala Assembly | Manorama News

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പറയുന്നതിനു മുൻപു തന്നെ സർക്കാരിന്റെ മറുപടി നിയമസഭയിലെ കംപ്യൂട്ടർ സ്ക്രീനിൽ ! പ്രതിപക്ഷം ഇതു ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സാങ്കേതിക തകരാറാണെന്നു സ്പീക്കറുടെ വിശദീകരണം. നിയമസഭ കടലാസ് രഹിതമാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഡിജിറ്റൽ സംവിധാനം സഭയിൽ കൗതുകമുള്ള രംഗമാണ് സൃഷ്ടിച്ചത്.
പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിനു മുഖ്യമന്ത്രി മറുപടി പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ വിഷയത്തിൽ സ്പീക്കർ സ്വീകരിക്കുന്ന നടപടി തെളിയുകയായിരുന്നു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയ നോട്ടിസിന് അവതരണാനുമതി നിഷേധിക്കുന്നുവെന്നാണു സ്ക്രീനിൽ വ്യക്തമായത്.
സ്ക്രീനിൽ ഇക്കാര്യം കാണിക്കുന്നതായി പ്രതിപക്ഷത്തെ വി.ഡി.സതീശൻ ശ്രദ്ധയിൽപ്പെടുത്തി. സാധാരണയായി സഭയിൽ അപ്പോൾ ആരു പ്രസംഗിക്കുന്നു എന്നതാണു സ്ക്രീനിൽ തെളിയുക. എന്നാൽ ആ സമയത്ത് സ്വീകരിക്കുന്ന നടപടി കൂടി തെളിഞ്ഞതായി സതീശൻ ചൂണ്ടിക്കാട്ടി.
English Summary: Kerala Assembly