50,000 രൂപ ലൈസൻസ് ഫീസായി നൽകി പബ് ആരംഭിക്കുന്നതിനു നിലവിലെ ചട്ടത്തിൽ തന്നെ വ്യവസ്ഥയുണ്ടെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. പബ് ആരംഭിക്കാൻ അനുമതി നൽകുമോ എന്ന ചോദ്യത്തിനു നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി..pubs in kerala, kerala pubs, tp ramakrishnan, kerala pub news, bars in kerala,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ 50,000 രൂപ ലൈസൻസ് ഫീസായി നൽകി പബ് ആരംഭിക്കുന്നതിനു നിലവിലെ ചട്ടത്തിൽ തന്നെ വ്യവസ്ഥയുണ്ടെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. പബ് ആരംഭിക്കാൻ അനുമതി നൽകുമോ എന്ന ചോദ്യത്തിനു നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.

വിദേശമദ്യ ചട്ടം 13(13) പ്രകാരം പബ്, ബീയർ പാർലർ ലൈസൻസുകൾ ബവ്റിജസ് കോർപറേഷനും കെടിഡിസി ഉൾപ്പെടുന്ന ജോയിന്റ് സെക്ടർ ഹോട്ടലുകൾക്കും 50,000 രൂപ ലൈസൻസ് ഫീസ് നൽകി അനുവദിക്കാവുന്നതാണ്. പബ്ബുകൾ ആരംഭിക്കണമെന്ന നിർദേശം ഐടി/ വിനോദസഞ്ചാര മേഖലകളിൽ നിന്നുണ്ടായിട്ടുണ്ട്. 

ADVERTISEMENT

അടച്ചുപൂട്ടിയതും റദ്ദാക്കിയതുമായ ബവ്റിജസ് വിൽപനശാലകൾക്കു പകരം ടൂറിസം കേന്ദ്രങ്ങളിൽ പുതിയതു തുടങ്ങണമെന്നു ബവ്റിജസ് കോർപറേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. നിലവിൽ 270 ചില്ലറ വിൽപനശാലകളാണുള്ളത്. തീരപ്രദേശങ്ങളിൽ കാസിനോകൾക്ക് അനുവാദം നൽകാൻ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

ബാർ പൂട്ടിയിട്ടും മദ്യ ഉപഭോഗം കുറഞ്ഞില്ലെന്ന് മന്ത്രി 

ADVERTISEMENT

യുഡിഎഫ് സർക്കാരിന്റെ കാലത്തു ബാറുകൾ പൂട്ടിയപ്പോഴും മദ്യ ഉപഭോഗം കുറഞ്ഞില്ലെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ. യുഡിഎഫ് സർക്കാരിന്റെ കാലത്തെയും ഈ സർക്കാരിന്റെ കാലത്തെയും 42 മാസത്തെ മദ്യവിൽപന താരതമ്യം ചെയ്തപ്പോൾ 29.62 ലക്ഷം കെയ്സ് വിദേശമദ്യത്തിന്റെയും 3.57 ലക്ഷം കെയ്സ് ബീയറിന്റെയും കുറവാണു കണ്ടതെന്നു മന്ത്രി പറഞ്ഞു. 

English summary: There are rules in Kerala to allow pubs; Minister

ADVERTISEMENT

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT