ADVERTISEMENT

കാക്കനാട് (കൊച്ചി) ∙ ലക്ഷങ്ങളുടെ പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പിനു വ്യക്തമായ തെളിവു സഹിതം കലക്ടറും എഡിഎമ്മും പരാതി നൽകിയിട്ടും പൊലീസ് അന്വേഷണം മന്ദഗതിയിൽ. കലക്ടറേറ്റ് ജീവനക്കാരൻ ഉൾപ്പെടെയുള്ളവരുടെ പേരുകൾ ജില്ലാ ഭരണകൂടം ചൂണ്ടിക്കാട്ടിയിട്ടും ഇവരെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ തുനിയാത്ത പൊലീസ് നടപടി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സിപിഎം ഭരിക്കുന്ന തൃക്കാക്കര അയ്യനാട് സഹകരണ ബാങ്കിലെ ചിലരും തട്ടിപ്പിനു കൂട്ടു നിന്നതായി ആക്ഷേപമുയർന്നതോടെ പ്രതികൾക്കു രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നതായാണ് ആരോപണം.

ലോക്കൽ കമ്മിറ്റിയംഗം വെട്ടിപ്പിനു കൂട്ടു നിന്നതിനു പാർട്ടി സസ്പെൻഡ് ചെയ്തിട്ടും പൊലീസിനു മാത്രം അനക്കമില്ല. വെട്ടിപ്പു നടന്നതായി കലക്ടർ പൊലീസിനോടു നേരിട്ടു പറയുന്നതു 22നാണ്. തിങ്കളാഴ്ച കമ്മിഷണർക്കു കത്തു നൽകി. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചെന്നായിരുന്നു മാധ്യമങ്ങൾക്കു കിട്ടിയ മറുപടി. അഡീഷനൽ ജില്ലാ മജിസ്ട്രേട്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാത്രി കേസെടുത്ത് തൃക്കാക്കര പൊലീസ് അന്വേഷണം തുടങ്ങിയെന്നറിയിച്ചു. ഇന്നലെ കേസിന്റെ പുരോഗതി അന്വേഷിച്ചവരോടു കേസ് വീണ്ടും ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയെന്ന മറുപടിയാണ് ലഭിച്ചത്. 

English Summary: Flood-fund-fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com