തിരുവനന്തപുരം ∙ കോവിഡ് 19നെതിരായുള്ള മരുന്നു വികസിപ്പിക്കാൻ ഒന്നര വർഷമെങ്കിലും എടുക്കുമെന്നും അതുവരെ പ്രതിരോധ മാർഗങ്ങളാണു പ്രധാനമെന്നും തിരുവനന്തപുരത്ത് ആരംഭിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കോവിഡ് 19നെതിരായുള്ള മരുന്നു വികസിപ്പിക്കാൻ ഒന്നര വർഷമെങ്കിലും എടുക്കുമെന്നും അതുവരെ  പ്രതിരോധ മാർഗങ്ങളാണു പ്രധാനമെന്നും തിരുവനന്തപുരത്ത് ആരംഭിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (ഐഎവി) മുഖ്യ ഉപദേശകനും രാജ്യാന്തര വൈറോളജി വിദഗ്ധനുമായ ഡോ.വില്യം ഹാൾ. അയർലൻഡിലെ സെന്റർ ഫോർ റിസർച് ഇൻ ഇൻഫെക്‌ഷ്യസ് ഡിസീസസ് ഡയറക്ടറും ഗ്ലോബൽ വൈറസ് നെറ്റ്‍വർക്കിന്റെ സ്ഥാപകരിലൊരാളുമാണ്. മുഖ്യമന്ത്രിയുമായി ഇന്നലെ അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ജനം കൂടുന്ന പൊതുപരിപാടികൾ അപകടകരമാണെന്നു ഹാൾ പറഞ്ഞു. ഒരാൾക്കു 4 പേരിലേക്കു വൈറസ് എത്തിക്കാൻ കഴിയുമെന്നാണു കണക്ക്. 

ADVERTISEMENT

കൊറോണയുടെ ഭാവി?

ഒന്നും പറയാറായിട്ടില്ല. ഒരു വർഷം വരെയിതു പോകാം. ചൈന അവർ അടച്ചിട്ടിരിക്കുന്ന നഗരങ്ങൾ തുറന്നാൽ രണ്ടാമതൊരു വരവും പ്രതീക്ഷിക്കാം. 2002 ൽ ചൈനയിൽ തുടങ്ങിയ സാർസ് ഒരു ഘട്ടം കഴിഞ്ഞ് അവസാനിച്ചു. 

ADVERTISEMENT

ചൂടിൽ വൈറസ് നിലനിൽക്കുമോ?

കൊറോണ വിഭാഗത്തിലെ ചില വൈറസുകൾ ഉയർന്ന ചൂടിൽ നിലനിൽക്കില്ല. പക്ഷേ, ഇപ്പോൾ പടരുന്ന വൈറസ് ഏതു തരമാണെന്നു കണ്ടെത്താൻ സമയം വേണം. അതുകൊണ്ട് ഉയർന്ന ചൂടിനെ കൊറോണ വൈറസ് അതിജീവിക്കില്ലെന്ന നിഗമനത്തിലെത്താനാവില്ല. 

ADVERTISEMENT

പ്രായം ഘടകമാണോ?

ഹൃദ്രോഗം, രക്തസമ്മർദം തുടങ്ങി ഒട്ടേറെ രോഗങ്ങളുള്ളവരായതിനാൽ പ്രായമായവർക്കു വൈറസ് ബാധയ്ക്കു സാധ്യത കൂടുതലാണ്. ചൈനയിലെ പഠനമനുസരിച്ച് 70 വയസ്സ് പിന്നിട്ട രോഗബാധിതരിൽ മരണസാധ്യത 10%, ബാക്കിയുള്ളവരിൽ 2% എന്നിങ്ങനെയാണ്.

മരുന്നിന്റെ ഗവേഷണം?

അവകാശവാദങ്ങൾ ഏറെയുണ്ടെങ്കിലും ഏതു വൈറസിനുമുള്ള മരുന്ന് മനുഷ്യന് ഉപയോഗിക്കാൻ പാകത്തിലെത്തണമെങ്കിൽ ഒന്നര വർഷമെങ്കിലുമെടുക്കും. മരുന്നിനെക്കാൾ മുൻപ് വാക്സിൻ ആയിരിക്കുമെത്തുക. പലപ്പോഴും മരുന്നു കണ്ടെത്തുമ്പോഴേക്കും വൈറസ് ബാധ അവസാനിക്കുന്നതായാണു കാണുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT