കണക്ടഡ് ലോഡ്: ഒരു മാസം കൂടി സമയം
വൈദ്യുതി ഉപയോക്താക്കൾ കണക്ടഡ് ലോഡ് വെളിപ്പെടുത്താനുള്ള അവസാന തീയതി ഈ മാസം 31ന് ആണെങ്കിലും കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഒരു മാസത്തേക്കു കൂടി സമയം നീട്ടി നൽകുമെന്നു വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള അറിയിച്ചു...kseb connected load, kerala electricity board, kseb news, kseb latest news, corona kseb

തിരുവനന്തപുരം∙വൈദ്യുതി ഉപയോക്താക്കൾ കണക്ടഡ് ലോഡ് വെളിപ്പെടുത്താനുള്ള അവസാന തീയതി ഈ മാസം 31ന് ആണെങ്കിലും കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഒരു മാസത്തേക്കു കൂടി സമയം നീട്ടി നൽകുമെന്നു വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള അറിയിച്ചു. ചെയർമാൻ ഇന്നു തലസ്ഥാനത്തു മടങ്ങിയെത്തിയ ശേഷം ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കും.ഉപയോക്താക്കൾ കണക്ടഡ് ലോഡ് വെളിപ്പെടുത്തണമെന്നും അല്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടു മാസങ്ങളായി.
എല്ലാവരും ഇതു പാലിക്കാത്തതിനാൽ പലപ്പോഴായി ഇതു വരെ മൂന്നു തവണ സമയ പരിധി നീട്ടി നൽകി.മൂന്നാമതും നീട്ടി നൽകിയ സമയമാണ് 31ന് അവസാനിക്കുന്നത്. കോവിഡ് ഭീഷണിയുള്ള സാഹചര്യത്തിൽ സമയം നീട്ടണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. വൈദ്യുതി കണക്‌ഷൻ എടുക്കുന്ന സമയത്ത് വൈദ്യുത ഉപകരണങ്ങളുടെയും ലൈറ്റിന്റെയും മറ്റും എണ്ണത്തിന് അനുസരിച്ചു നിശ്ചിത കണക്ടഡ് ലോഡിനാണ് ഉപയോക്താക്കൾ അപേക്ഷിക്കുന്നത്.
കൂടുതൽ ഉപകരണങ്ങൾ വാങ്ങുകയും ലൈറ്റുകളും ഫാനും എസിയും സ്ഥാപിക്കുകയും ചെയ്യുമ്പോൾ ലോഡ് വർധിക്കും. ഇങ്ങനെ ലോഡ് വർധിക്കുമ്പോൾ അക്കാര്യം ബോർഡിനെ അറിയിച്ച് അനുമതി വാങ്ങണമെന്നാണ് ചട്ടം. എന്നാൽ പലരും ഇത് ചെയ്യാറില്ല. ഈ സാഹചര്യത്തിലാണ് എല്ലാവർക്കും ഇത് അറിയിക്കാൻ അവസരം നൽകുന്നത്.
ഇലക്ട്രീഷ്യന്റെ സഹായത്തോടെ ഇത് വൈദ്യുതി ബോർഡിനെ അറിയിക്കുന്നതായിരിക്കും എളുപ്പം. സ്വയം കണക്ടഡ് ലോഡ് അറിയിക്കാൻ സാധിക്കുന്നവർക്ക് അതിനുള്ള സൗകര്യവും ഉണ്ട്. ഇലക്ട്രീഷ്യന്റെ സർട്ടിഫിക്കറ്റ് ഇത്തവണ ഒഴിവാക്കി.
വൈദ്യുതി ബിൽ: തീയതി നീട്ടില്ല, രോഗികൾക്ക് സാവകാശം
തിരുവനന്തപുരം∙കോവിഡിന്റെ പശ്ചാത്തലത്തിൽ ബിൽ അടയ്ക്കുന്നതിനുള്ള തീയതി വൈദ്യുതി ബോർഡ് നീട്ടി നൽകില്ല. അതേസമയം, കോവിഡ് ബാധിച്ചവർക്കും ഐസലേഷനിൽ കഴിയുന്നവർക്കും ഹോം ക്വാറന്റൈനിൽ കഴിയുന്നവർക്കും കറന്റു ചാർജും വെള്ളക്കരവും അടയ്ക്കുന്നതിനു സർക്കാർ സാവകാശം നൽകിയിട്ടുണ്ട്. ഇവർ തൽക്കാലം പണം അടച്ചില്ലെങ്കിലും കണക്‌ഷൻ വിച്ഛേദിക്കുകയോ പിഴ ഈടാക്കുകയോ ചെയ്യില്ല.
വൈദ്യുതി ചാർജ് ഡിജിറ്റലായി അടയ്ക്കുന്നതിന് ഒട്ടേറെ വഴികൾ ഉണ്ടെന്നും ഉപയോക്താക്കൾക്കു വീട്ടിലിരുന്നും അടയ്ക്കാൻ സൗകര്യമുള്ളതിനാലാണു തീയതി നീട്ടി നൽകാത്തതെന്നും ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള അറിയിച്ചു. ഈ സംവിധാനം ഉപയോഗിക്കാൻ അറിയാത്തവർക്കു ബോർഡ് ഓഫിസിലെ കൗണ്ടറിൽ അടയ്ക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
English summary: Regularising connected load