ADVERTISEMENT

തിരുവല്ല∙ രാജ്യത്തെ ഏറ്റവും മുതിർന്ന ബിഷപ്പായ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത നാളെ 102 വയസ്സ് പൂർത്തിയാക്കുന്നു.1918 ഏപ്രിൽ 27നു കുമ്പനാട് വട്ടക്കോട്ടാൽ അടങ്ങപ്പുറത്ത് കലമണ്ണിൽ കെ.ഇ. ഉമ്മൻ കശീശയുടെയും ശോശാമ്മയുടെയും മകനായി ജനിച്ച മാർ ക്രിസോസ്റ്റം, 1953 മേയ് 23നാണ് മാർത്തോമാ സഭയിൽ എപ്പിസ്കോപ്പ ആയി അഭിഷിക്തനായത്.

1978 മേയിൽ സഫ്രഗൻ മെത്രാപ്പൊലീത്തയും 1999 ഒക്ടോബർ 23ന് സഭയുടെ പരമാധ്യക്ഷനായ മാർത്തോമാ മെത്രാപ്പൊലീത്തയുമായി. 2007 ഒക്ടോബർ ഒന്നിന് ഭരണച്ചുമതല ഒഴിഞ്ഞ അദ്ദേഹം കുമ്പനാട് ഫെലോഷിപ് മിഷൻ ആശുപത്രിയിൽ വിശ്രമജീവിതത്തിലാണ്.

കൊല്ലവർഷം 99 ലെയും (എഡി 1924) 2018 ലെയും മഹാപ്രളയം അനുഭവിച്ചറിഞ്ഞ മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത മഹാമാരിയായ കോവിഡ് ലോകത്ത് ആഞ്ഞടിക്കുമ്പോൾ മനസ്സ് തുറക്കുന്നു: 

∙ ‘‘99–ലെ വെള്ളപ്പെ‍ാക്കകാലം. ദുരിതാശ്വാസ ക്യാംപുകൾ ഒന്നുമില്ല. വെള്ളം കയറാത്ത പള്ളിക്കൂടങ്ങളിലോ  ക്ഷേത്ര വളപ്പിലോ പള്ളിക്കെട്ടിടങ്ങളിലോ എല്ലാവരും ഒത്തു ചേരും. എല്ലാവരും കൂടി ഭക്ഷണം ഉണ്ടാക്കും. അന്ന് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും കൂട്ടായ്മ ഉണ്ടായിരുന്നു. 1924ലെ വെള്ളപ്പൊക്കത്തെക്കാൾ ഭയാനകമായിരുന്നു 2018ലേത്. ഇക്കുറി പ്രളയം ഉണ്ടായപ്പോൾ മനുഷ്യത്വം തിരിച്ചുവന്നു. മാസങ്ങൾ കഴിഞ്ഞപ്പോൾ എല്ലാം പഴയപടിയായായെന്നു മാത്രം.’’

∙ ‘‘സ്നേഹിതരുടെയും സഹായികളുടെയും കരുതലാണ് ആയുസ്സ് നീളാൻ കാരണം. ദൈവം തന്നതാണ് ആയുസ്സ്. ഇനി എത്രകാലം ജീവിക്കുമെന്ന ചോദ്യത്തിന് ഉത്തരമില്ല. ജീവിക്കുന്നതിന് താൽപര്യക്കുറവെ‍ാന്നുമില്ല, എന്നാൽ വിട്ടുപോകാൻ മടിയുമില്ല.’’

English summary: Philipose Chrysostom birthday

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com