രവി വള്ളത്തോൾ വിടവാങ്ങി
അഭിനയകലയിലെ സൗമ്യസാന്നിധ്യമായിരുന്ന നടൻ രവി വള്ളത്തോൾ (വി. രവീന്ദ്രനാഥൻ നായർ– 67) വിട പറഞ്ഞു. വഴുതക്കാട്ടെ വീട്ടിലായിരുന്നു അന്ത്യം. ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്നു രാവിലെ...Ravi Vallathol, Ravi Vallathol death, Ravi Vallathol died, actor Ravi Vallathol, Ravi Vallathol news malayalam,

തിരുവനന്തപുരം ∙ അഭിനയകലയിലെ സൗമ്യസാന്നിധ്യമായിരുന്ന നടൻ രവി വള്ളത്തോൾ (വി. രവീന്ദ്രനാഥൻ നായർ– 67) വിട പറഞ്ഞു. വഴുതക്കാട്ടെ വീട്ടിലായിരുന്നു അന്ത്യം. ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്നു രാവിലെ 9നു തൈക്കാട് ശാന്തികവാടത്തിൽ.
മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ അനന്തരവൾ സൗദാമിനിയുടെയും നാടക കുലപതി ടി.എൻ. ഗോപിനാഥൻ നായരുടെയും മകനാണ്. ഭാര്യ: ഗീതാലക്ഷ്മി. അൻപതോളം സിനിമകളിലും നൂറിലേറെ ടിവി പരമ്പരകളിലും അഭിനയിച്ചു.
പി.ഭാസ്കരൻ സംവിധാനം ചെയ്ത ‘വൈതരണി’ എന്ന ദൂരദർശൻ പരമ്പരയിലായിരുന്നു അരങ്ങേറ്റം. ആദ്യ സിനിമ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ‘സ്വാതി തിരുനാൾ’. മറ്റു ശ്രദ്ധേയ സിനിമകൾ: ‘മതിലുകൾ’, ‘വിധേയൻ’, ‘നാലു പെണ്ണുങ്ങൾ’, ‘സാഗരം സാക്ഷി’. സംഗീത നാടക അക്കാദമി അവാർഡും മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും ലഭിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ‘തണൽ’ എന്ന സ്ഥാപനം നടത്തുന്നുണ്ട്.
English summary: Ravi Vallathol passes away