യുഎഇയിൽനിന്ന് 7 മൃതദേഹങ്ങൾ നാട്ടിൽ എത്തിച്ചു

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മരിച്ച 7 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചു. അസുഖംമൂലമോ അപകടത്തിൽപ്പെട്ടോ മരിച്ചവരുടെ മൃതദേഹങ്ങളാണു നാട്ടിലെത്തിച്ചത്. ആരും കോവിഡ് ബാധിതർ...kerala lockdown , kerala lock down, lockdown india, lockdown news in malayalmam, lockdown kerala updates

കരിപ്പൂർ ∙ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മരിച്ച 7 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചു. അസുഖംമൂലമോ അപകടത്തിൽപ്പെട്ടോ മരിച്ചവരുടെ മൃതദേഹങ്ങളാണു നാട്ടിലെത്തിച്ചത്. ആരും കോവിഡ് ബാധിതർ അല്ലെന്ന് അധികൃതർ അറിയിച്ചു.
കണ്ണൂർ കിളിയന്ത്ര പുന്നക്കൽ ഡേവിഡ് ഷാനി, തൃശൂർ ചീരനെല്ലൂർ അയമുക്ക് വേലായുധന്റെ മകൻ സത്യൻ, കൊല്ലം പള്ളിച്ചിറ നടുവിലക്കര അസീസി സദനത്തിൽ ജോൺ ജോഹന്നാൻ, പത്തനംതിട്ട കുടമുക്ക് നരിയപുറം മസ്ദി കോട്ടേജിൽ കാവിൽ കോശി മത്തായി, പത്തനംതിട്ട നിരണം കോട്ടൂർ സിജോ ജോയ്, തമിഴ്നാട് തിരിച്ചിറപ്പള്ളി ശിവഗംഗ ജില്ലയിലെ പള്ളാർ ശ്രീനിവാസൻ മുത്തുകറുപ്പൻ, ഗോവ പനജി ബാംബൗഡ വെവ്ന സാൽകെറ്റ് ഹെൻറിക് ഡിസൂസ എന്നിവരുടെ മൃതദേഹങ്ങളാണ് ദുബായിൽനിന്ന് ഫ്ലൈ ദുബായ് കാർഗോ വിമാനത്തിൽ ഇന്നലെ ഉച്ചയ്ക്ക് 12.40ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചത്. നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്കു വിട്ടുനൽകി.
English summary: Mortal remains arrives in Karipur from UAE