മുംബൈ ∙ ഇന്ത്യൻ റീഡർഷിപ് സർവേയുടെ (ഐആർഎസ്) 2019 ലെ നാലാം പാദ റിപ്പോർട്ട് പ്രകാരം മലയാള മനോരമയ്ക്ക് ഒരു കോടി 77 ലക്ഷം വായനക്കാർ. രണ്ടാമത്തെ മലയാള പത്രവുമായുള്ള ലീഡ് 54.47 ലക്ഷമായി വർധിക്കുകയും ചെയ്തു. | Malayala Manorama | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ഇന്ത്യൻ റീഡർഷിപ് സർവേയുടെ (ഐആർഎസ്) 2019 ലെ നാലാം പാദ റിപ്പോർട്ട് പ്രകാരം മലയാള മനോരമയ്ക്ക് ഒരു കോടി 77 ലക്ഷം വായനക്കാർ. രണ്ടാമത്തെ മലയാള പത്രവുമായുള്ള ലീഡ് 54.47 ലക്ഷമായി വർധിക്കുകയും ചെയ്തു.

ശരാശരി വായനക്കാരുടെ എണ്ണത്തിൽ (ആവറേജ് ഇഷ്യു റീഡർഷിപ്) ഇന്ത്യയിലെ ഒന്നാമത്തെ ഭാഷാ ദിനപത്രം എന്ന സ്ഥാനം നിലനിർത്തി. ഈ വിഭാഗത്തിൽ ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ള ഏക ഹിന്ദി ഇതര ദിനപത്രമാണ് മനോരമ. മനോരമയുടെ ശരാശരി വായനക്കാർ മറ്റെല്ലാ മലയാള പത്രങ്ങൾക്കും കൂടിയുള്ളതിനേക്കാൾ അധികമാണ്.

ADVERTISEMENT

കേരളത്തിലെ ആകെ പത്രവായനക്കാരിൽ 71.2% മനോരമ വായിക്കുന്നു. മനോരമ വായനക്കാരിൽ 72.83% പേരും ഉപഭോഗശേഷി അടിസ്ഥാനമാക്കിയുള്ള ന്യൂ കൺസ്യൂമർ ക്ലാസിഫിക്കേഷൻ സിസ്റ്റത്തിന്റെ (എൻസിസിഎസ്) എ,ബി വിഭാഗങ്ങളിൽ ഉള്ളവരാണ്. 37.91% വായനക്കാർ 12–29 പ്രായ വിഭാഗത്തിൽപെടുന്നു. 

മലയാള പ്രസിദ്ധീകരണങ്ങളുടെ വായനക്കാരിൽ 80.55% പേരും ഏതെങ്കിലുമൊരു മനോരമ പ്രസിദ്ധീകരണം വായിക്കുന്നു. അച്ചടിമാധ്യമങ്ങളുടെ വായനക്കാരുടെ എണ്ണത്തെക്കുറിച്ച് ആധികാരിക പഠനം നടത്തുന്ന മീഡിയ റിസർച് യൂസേഴ്സ് കൗൺസിൽ (എംആർയുസി) ആണ് ഐആർഎസ് റിപ്പോർട്ട് തയാറാക്കുന്നത്.

ബാലരമ വായനക്കാർ 1.54 ലക്ഷം കൂടി

പത്രം ഒഴികെയുള്ള വിഭാഗത്തിൽ ആവറേജ് ഇഷ്യു റീഡർഷിപ് പ്രകാരം ആദ്യ 10 സ്ഥാനങ്ങളിലുള്ള പ്രാദേശികഭാഷാ പ്രസിദ്ധീകരണങ്ങളിൽ നാലും മനോരമയുടേത് – വനിത, ഫാസ്റ്റ്ട്രാക്ക്, തൊഴിൽ വീഥി, ബാലരമ.

ADVERTISEMENT

∙ ‘ബാലരമ’യ്ക്കു മൊത്തം വായനക്കാർ 28.19 ലക്ഷം; വർധന 1.54 ലക്ഷം.

∙ ഇന്ത്യയിലെ ഏറ്റവും അധികം വായനക്കാരുള്ള പ്രാദേശിക ഭാഷാ മാസികയായി വനിത തുടരുന്നു.

∙ മനോരമ ആഴ്ചപ്പതിപ്പിന്റെ മൊത്തം വായനക്കാർ 16.16 ലക്ഷം; വർധന 18,000.

∙ ഫാസ്റ്റ്ട്രാക്ക് ഇന്ത്യയിൽ ഏറ്റവുമധികം ശരാശരി വായനക്കാരുള്ള (ആവറേജ് ഇഷ്യു റീഡർഷിപ്) ഓട്ടമൊബീൽ മാസികയായി തുടരുന്നു.

ADVERTISEMENT

∙ ഏറ്റവുമധികം വായനക്കാരുള്ള ഇംഗ്ലിഷ് ആനുകാലികങ്ങളിൽ രണ്ടാം സ്ഥാനത്താണു ‘ദ് വീക്ക്’.

∙ കളിക്കുടുക്ക, മനോരമ ആരോഗ്യം, വനിത വീട്, ബാലരമ ഡൈജസ്റ്റ്, ഭാഷാപോഷിണി, സമ്പാദ്യം എന്നിവയ്ക്കും വായനക്കാർ ഏറി.

English Summary: Malayala Manorama readers 1  crore 77 lakhs