കൊല്ലം ∙ തിരു-കൊച്ചി മുഖ്യമന്ത്രിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന സി.കേശവന്റെ 130-ാം ജന്മദിനം ഇന്ന്. സിംഹള സിംഹം എന്നു ..C.Kesavan, C.Kesavan death anniversary, C.Kesavan news, kerala simham,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ തിരു-കൊച്ചി മുഖ്യമന്ത്രിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന സി.കേശവന്റെ 130-ാം ജന്മദിനം ഇന്ന്. സിംഹള സിംഹം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹം 1891 മേയ് 23 നു കൊല്ലം ജില്ലയിലെ മയ്യനാട് തട്ടാന്റെകിഴക്കതിൽ കുഞ്ചേൻ-ചക്കി ദമ്പതികളുടെ മകനായി പിറന്നു.  

1925ൽ നിയമബിരുദം പൂർത്തിയാക്കി കൊല്ലത്ത് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ മദ്യവർജന പ്രക്ഷോഭത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1935 മേയ് 13നു കോഴഞ്ചേരിയിൽ സി.കേശവൻ നടത്തിയ പ്രസംഗം കേരള ചരിത്രത്തിന്റെ ഭാഗമാണ്.

ADVERTISEMENT

2 വർഷത്തെ ജയിൽവാസമാണ് പ്രസംഗത്തിന്റെ പേരിൽ  അനുഭവിക്കേണ്ടി വന്നത്. ജയിൽ മോചിതനായ ശേഷം 1937 ഒക്ടോബർ 3 ന് ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്ര മൈതാനിയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ അധ്യക്ഷനായിരുന്ന മലയാള മനോരമ പത്രാധിപർ കെ.സി.മാമ്മൻ മാപ്പിള സി.കേശവനെ വിശേഷിപ്പിച്ചതു ‘ കിരീടം വയ്ക്കാത്ത രാജാവ്’ എന്നായിരുന്നു. 1969 ജൂലൈ 7നു 78 ാമത്തെ വയസ്സിലായിരുന്നു സി.കേശവന്റെ അന്ത്യം. 

അധഃസ്ഥിത-പിന്നാക്ക സമുദായങ്ങൾ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗ സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള അവകാശങ്ങൾ സി.കേശവന്റെ നേതൃത്വത്തിൽ നടന്ന സമരങ്ങളുടെ കൂടി ഫലമായിരുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. 

ADVERTISEMENT

English summary: 130th Birthday of C.Kesavan