ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകൾ ഉയർത്തി പരിശോധന
ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകളും ട്രയൽ റണ്ണിന്റെ ഭാഗമായി ഉയർത്തി. മൺസൂണിന് മുന്നോടിയായുള്ള അവസാനവട്ട പരിശോധനയുടെ ഭാഗമായാണ് വൈദ്യുത ബോർഡ് ചീഫ് എൻജിനീയറുടെ സാന്നിധ്യത്തിൽ പരിശോധന... Cheruthoni dam trail run, Cheruthoni dam news, Cheruthoni dam shutter open, idukki dam

ചെറുതോണി ∙ ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകളും ട്രയൽ റണ്ണിന്റെ ഭാഗമായി ഉയർത്തി. മൺസൂണിന് മുന്നോടിയായുള്ള അവസാനവട്ട പരിശോധനയുടെ ഭാഗമായാണ് വൈദ്യുത ബോർഡ് ചീഫ് എൻജിനീയറുടെ സാന്നിധ്യത്തിൽ പരിശോധന നടത്തിയത്.
പരിശോധനകൾ പൂർത്തിയായ ശേഷം ഷട്ടറുകൾ ഇന്ന് താഴ്ത്തുമെന്ന് ഗവേഷണ വിഭാഗം അധികൃതർ പറഞ്ഞു. മൺസൂണിനു മുന്നോടിയായി അണക്കെട്ടുകളുടെ സുരക്ഷ പരിശോധിക്കാൻ വൈദ്യുത ബോർഡ് ചീഫ് എൻജിനീയർ എസ്. സുപ്രിയ വെള്ളിയാഴ്ചയാണ് ഇടുക്കിയിൽ എത്തിയത്. ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശിച്ച സംഘം ഇന്നലെ മൂന്നാർ മേഖലയിലെ അണക്കെട്ടുകളും സന്ദർശിച്ചു.
2342.10 അടിയാണ് ഇടുക്കി അണക്കെട്ടിൽ ഇന്നലത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേ ദിവസം ജലനിരപ്പ് 2320.62 അടിയായിരുന്നു.. അണക്കെട്ടിൽ ജലനിരപ്പ് 2373 അടിയിൽ എത്തുമ്പോൾ ആണ് ചെറുതോണി ഡാമിന്റെ ഷട്ടർ നിരപ്പിൽ വെള്ളം എത്തുന്നത്.
∙ ഇടുക്കി അണക്കെട്ട് ഒരുങ്ങി
മഴക്കാലത്തിനു മുന്നോടിയായി അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ഇടുക്കി അണക്കെട്ട് ഒരുങ്ങി. ചെറുതോണി അണക്കെട്ടിലെ ഷട്ടറുകളും (ഗേറ്റ്) ഉയർത്താനുള്ള ഉരുക്കു വടവും ഹൈഡ്രോളിക് സംവിധാനങ്ങളും അനുബന്ധ യന്ത്ര സാമഗ്രികളുമാണ് പരിശോധനകളും അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയത്.
5 റേഡിയൽ ഗേറ്റുകളാണ് ചെറുതോണി അണക്കെട്ടിനുള്ളത്. അണക്കെട്ട് നിറഞ്ഞാൽ ഈ ഗേറ്റുകളിലൂടെ ആണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. ഇതിനു പുറമേ അടിയന്തര സാഹചര്യങ്ങളിൽ ചെളിയും വെള്ളവും പെരിയാറിലേക്ക് ഒഴുക്കാൻ അടിത്തട്ടിൽ 2 സ്ലൂയിസ് ഗേറ്റുകളും ഉണ്ട്. ഓരോ സ്ലൂയിസ് ഗേറ്റിനും ഓരോ എമർജൻസി ഷട്ടറുകളും സർവീസ് ഷട്ടറുകളുമുണ്ട്. കാഡ്മിയം കോംപൗണ്ട് പൂശി മിനുക്കിയ ഷട്ടറുകൾ ഗ്രീസ് തേച്ചു മിനുക്കിയ ഉരുക്കു വടങ്ങൾ ഒന്നു പിടിച്ചാൽ ചലിക്കുന്ന നിലയിലാണ്.
ഇതിനൊപ്പം അനുബന്ധ യന്ത്ര സാമഗ്രികളുടെയും, ഉരുക്കു വടം കൊണ്ട് ഗേറ്റുകൾ ഉയർത്തുന്ന ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓയിലും ഗിയർ ഓയിലുകളും മാറ്റി പുതിയത് നിറച്ചു. അറ്റകുറ്റപ്പണികൾക്ക് ശേഷം യന്ത്രങ്ങളും ഷട്ടറുകളും കൃത്യത ഉറപ്പു വരുത്തുന്നതിനാണ് പ്രവർത്തിപ്പിച്ച് നോക്കിയത് എന്ന് സുരക്ഷാ വിഭാഗം അധികൃതർ പറഞ്ഞു.
English summary: Cheruthoni dam trail run