പണ്ഡിറ്റ് കെ.പി. കറുപ്പൻ: അസമത്വങ്ങൾക്കെതിരെ പോരാടിയ ജീവിതം
മഹാകവി കുമാരനാശാന്റെ ‘ദുരവസ്ഥ’യ്ക്കും ഒരു പതിറ്റാണ്ടു മുൻപ് 1912ൽ ജാതി വ്യവസ്ഥയ്ക്കെതിരെ ശക്തമായ പ്രതികരണമായി പ്രസിദ്ധീകരിച്ച കവിത ‘ജാതിക്കുമ്മി’യിലെ വരികളാണിത്. അധഃസ്ഥിത സമുദായങ്ങളുടെ ജീവിത ദുരിതം..Pandit Karuppan , Pandit Karuppan birthday, Pandit Karuppan news, Pandit Karuppan death,

‘പശുക്കളെയടിച്ചെന്നാലുടമസ്ഥൻ തടുത്തീടും പുലയരെയടിച്ചെന്നാലൊരുവനില്ല...’
മഹാകവി കുമാരനാശാന്റെ ‘ദുരവസ്ഥ’യ്ക്കും ഒരു പതിറ്റാണ്ടു മുൻപ് 1912ൽ ജാതി വ്യവസ്ഥയ്ക്കെതിരെ ശക്തമായ പ്രതികരണമായി പ്രസിദ്ധീകരിച്ച കവിത ‘ജാതിക്കുമ്മി’യിലെ വരികളാണിത്. അധഃസ്ഥിത സമുദായങ്ങളുടെ ജീവിത ദുരിതം നെഞ്ചേറ്റിയ പോരാളി പണ്ഡിറ്റ് കറുപ്പന്റെ ഉള്ളിൽ കിനിഞ്ഞിറങ്ങിയ വേദന.
ജാതിയിൽ താഴ്ന്നവനായാൽ വഴി നടക്കാൻ അവകാശമില്ലാതിരുന്ന കാലത്തു ജാതിക്കോമരങ്ങളെ നോക്കി ‘ധിക്കാരമല്ലയോ ജാതി’ എന്നു ചോദിച്ചു പോരാട്ടജീവിതം നയിച്ച പണ്ഡിറ്റ് കെ.പി. കറുപ്പന്റെ 136–ാം ജന്മദിനമാണ് ഇന്ന്. കണ്ടത്തിപ്പറമ്പിൽ അത്തോപൂജാരിയുടെയും കൊച്ചുപെണ്ണിന്റെയും മകനായി 1885 മേയ് 24നാണ് എറണാകുളം ചേരാനല്ലൂരിൽ അദ്ദേഹം ജനിച്ചത്.
ചരിത്രത്തിൽ ഇടം പിടിച്ച കായൽ സമ്മേളനമാണു ജാതി വ്യവസ്ഥയ്ക്കെതിരെ കറുപ്പൻ നടത്തിയ പോരാട്ടങ്ങളിൽ ശ്രദ്ധേയമായത്. കായൽ സമ്മേളനം പുലയ മഹാസഭയുടെ രൂപീകരണത്തിലേക്കു വഴിതുറക്കുകയും ചെയ്തു.
അധ്യാപകനായി സർവീസിൽ പ്രവേശിച്ച പണ്ഡിറ്റ് കറുപ്പൻ പ്രാഥമിക വിദ്യാഭ്യാസ പരിഷ്കരണ കമ്മിറ്റിയുടെ കൺവീനർ, കൊച്ചി ഭാഷാ പരിഷ്കരണ കമ്മിറ്റി സെക്രട്ടറി, നാട്ടുഭാഷാ സൂപ്രണ്ട്, മദ്രാസ് യൂണിവേഴ്സിറ്റി പൗരസ്ത്യ ഭാഷാ പരീക്ഷാ ബോർഡ് മെംബർ, ചെയർമാൻ, മഹാരാജാസ് കോളജ് മലയാളം അധ്യാപകൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. കൊച്ചി നിയമസഭാ സമാജികനുമായിരുന്നു. 1938 മാർച്ച് 23ന് 53–ാം വയസ്സിലാണ് അന്തരിച്ചത്.
English summary: Pandit Karuppan