ഇത്തവണ പ്രളയ ദുരിതാശ്വാസ ക്യാംപുകൾ ക്രമീകരിക്കുമ്പോൾ കോവിഡ് രോഗ ലക്ഷണമുള്ളവർക്കും മറ്റു രോഗങ്ങളുള്ളവർക്കും 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും പ്രത്യേക സൗകര്യം ഒരുക്കാൻ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം. ഓരോ തദ്ദേശ സ്ഥാപനത്തിലും 4 തരം കെട്ടിടങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ ഇത്തവണ പ്രളയ ദുരിതാശ്വാസ ക്യാംപുകൾ ക്രമീകരിക്കുമ്പോൾ കോവിഡ് രോഗ ലക്ഷണമുള്ളവർക്കും മറ്റു രോഗങ്ങളുള്ളവർക്കും 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും പ്രത്യേക സൗകര്യം ഒരുക്കാൻ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം. ഓരോ തദ്ദേശ സ്ഥാപനത്തിലും 4 തരം കെട്ടിടങ്ങൾ ഇതിനായി കണ്ടെത്തണം.

ക്യാംപുകൾ രോഗം വ്യാപിക്കാനുള്ള ഇടമായി മാറരുതെന്ന ജാഗ്രതയോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വില്ലേജ് ഓഫിസർമാരെയാണു സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച മാർഗരേഖ പുറത്തിറക്കി.

ADVERTISEMENT

ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞാൽ കുട്ടികൾ, വയോധികർ, ഗർഭിണികൾ, രോഗികൾ എന്നിവരെ സുരക്ഷിതമായ സ്ഥലങ്ങളിലെ ബന്ധുവീടുകളിലേക്കു മാറ്റുന്നതിനാണു പ്രഥമ പരിഗണന നൽകുക. ഇതു സാധ്യമല്ലാത്ത ആളുകളെയാണ് ക്യാംപുകളിൽ താമസിപ്പിക്കേണ്ടത്. ഇതിനായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടിക തയാറാക്കി വയ്ക്കണം.

ഇവരെ ക്യാംപുകളിൽ എത്തിക്കാൻ ആരോഗ്യ പ്രവർത്തകർ കൂടി ഉൾപ്പെട്ട സംഘത്തെ മാത്രമേ നിയോഗിക്കാവൂ. രക്ഷാപ്രവർത്തകർ വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. കുടുംബവുമായി പൊതുക്യാംപുകളിലെത്തുന്ന രോഗികളല്ലാത്തവർക്ക് ഒന്നിച്ചു താമസിക്കാം.

ADVERTISEMENT

ഇങ്ങനെ വേണം  ക്യാംപ് കെട്ടിടം

1. പൊതുവായ ക്യാംപിനുള്ള കെട്ടിടം. സ്കൂൾ കെട്ടിടങ്ങളും മറ്റും ഉപയോഗിക്കാം.

ADVERTISEMENT

2. 60 വയസ്സിനു മുകളിലുള്ളവർ, കോവിഡ് ഇതര രോഗങ്ങളുള്ളവർ എന്നിവരെ താമസിപ്പിക്കാനുള്ള കെട്ടിടം. ഇത് ആദ്യത്തെ കെട്ടിടത്തോട് അനുബന്ധിച്ചായാലും മതി.

3. കോവിഡ് ലക്ഷണങ്ങളുള്ളവരെ താമസിപ്പിക്കാനുള്ള കെട്ടിടം. മുറിയോടു ചേർന്നു ശുചിമുറി വേണം. പൊതു ക്യാംപിൽ നിന്നു മാറിയിട്ടാവണം.

4. നിരീക്ഷണത്തിൽ കഴിയുന്നവർക്കുള്ള കെട്ടിടം. മുറിയോടു ചേർന്നു ശുചിമുറി വേണം. ഇതും പൊതു ക്യാംപിനു സമീപം വേണ്ട.

English summary: Flood relief camps in Kerala

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT