അതിരപ്പിള്ളി പദ്ധതിക്ക് നിരാക്ഷേപ പത്രം; അണപൊട്ടി വിവാദം
തിരുവനന്തപുരം ∙ ഇടതുമുന്നണിയിലെ എതിർപ്പു വകവയ്ക്കാതെ അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയുടെ അനുമതി പുതുക്കാൻ നിരാക്ഷേപപത്രം നൽകിയ സംസ്ഥാന സർക്കാർ നടപടി വിവാദത്തിൽ. അതേസമയം, പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും കേന്ദ്രാനുമതി പുതുക്കാനുള്ള രേഖകൾ നൽകുന്നതു പതിവു നടപടിക്രമം മാത്രമാണെന്നും
തിരുവനന്തപുരം ∙ ഇടതുമുന്നണിയിലെ എതിർപ്പു വകവയ്ക്കാതെ അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയുടെ അനുമതി പുതുക്കാൻ നിരാക്ഷേപപത്രം നൽകിയ സംസ്ഥാന സർക്കാർ നടപടി വിവാദത്തിൽ. അതേസമയം, പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും കേന്ദ്രാനുമതി പുതുക്കാനുള്ള രേഖകൾ നൽകുന്നതു പതിവു നടപടിക്രമം മാത്രമാണെന്നും
തിരുവനന്തപുരം ∙ ഇടതുമുന്നണിയിലെ എതിർപ്പു വകവയ്ക്കാതെ അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയുടെ അനുമതി പുതുക്കാൻ നിരാക്ഷേപപത്രം നൽകിയ സംസ്ഥാന സർക്കാർ നടപടി വിവാദത്തിൽ. അതേസമയം, പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും കേന്ദ്രാനുമതി പുതുക്കാനുള്ള രേഖകൾ നൽകുന്നതു പതിവു നടപടിക്രമം മാത്രമാണെന്നും
തിരുവനന്തപുരം ∙ ഇടതുമുന്നണിയിലെ എതിർപ്പു വകവയ്ക്കാതെ അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയുടെ അനുമതി പുതുക്കാൻ നിരാക്ഷേപപത്രം നൽകിയ സംസ്ഥാന സർക്കാർ നടപടി വിവാദത്തിൽ. അതേസമയം, പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും കേന്ദ്രാനുമതി പുതുക്കാനുള്ള രേഖകൾ നൽകുന്നതു പതിവു നടപടിക്രമം മാത്രമാണെന്നും മന്ത്രി എം.എം.മണി പറഞ്ഞു.
പദ്ധതിക്കു കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതിയുടെ കാലാവധി അവസാനിച്ചതിനെത്തുടർന്ന് വീണ്ടും അപേക്ഷിക്കണമെന്നും ഇതിനായി സർക്കാർ എൻഒസി നൽകണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടതിനെത്തുടർന്ന് 4നാണ് സർക്കാർ ഉത്തരവിറക്കിയത്. 7 വർഷത്തേക്കാണ് എൻഒസി. ഇതോടൊപ്പം അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകാനും സർക്കാർ കെഎസ്ഇബിക്ക് അനുമതി നൽകിയിരുന്നു. ഈ ഉത്തരവ് പുറത്തായതോടെയാണു പ്രതിപക്ഷവും സിപിഐയും പരിസ്ഥിതിപ്രവർത്തകരും സർക്കാരിനെതിരെ രംഗത്തെത്തിയത്.
എന്നാൽ യാഥാർഥ്യം അറിഞ്ഞിട്ടും കലക്കവെള്ളത്തിൽ മീൻപിടിക്കാം എന്ന മനോഭാവമാണ് ഇത്തരം പ്രതികരണങ്ങൾക്കു പിന്നിലെന്ന് മന്ത്രി മണി ആരോപിച്ചു. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ സാങ്കേതിക-സാമ്പത്തിക അനുമതി, കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തുടങ്ങി എല്ലാ അനുമതികളും പദ്ധതിക്കു ലഭിച്ചിട്ടുള്ളതാണ്. ഈ അനുമതികളുടെ കാലാവധി തീരുന്നതിനാൽ അവ പുതുക്കുന്നതിന് അപേക്ഷ നൽകാനാണ് എൻഒസി ആവശ്യപ്പെട്ടത്.
കാലാകാലങ്ങളിൽ നടക്കുന്ന സാധാരണ നടപടിക്രമം മാത്രമാണിത്. സർക്കാർ നിലപാടു വ്യക്തമാണ്. ഇതുസംബന്ധിച്ച് ഇടതുമുന്നണിയിൽപോലും സമവായം ഉണ്ടായിട്ടില്ല. യുഡിഎഫിലും ബിജെപിയിലും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സമവായം ഉണ്ടെങ്കിൽ പദ്ധതി നടപ്പാക്കാം എന്ന സമീപനം സർക്കാർ സ്വീകരിച്ചത്. എൻഒസി നൽകുന്നതിലൂടെ ഈ നിലപാടിൽ വ്യത്യാസം വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അതിരപ്പിള്ളി പദ്ധതി
∙ ചാലക്കുടിപ്പുഴയിൽ വാഴച്ചാൽ വെള്ളച്ചാട്ടത്തിന് 500 മീറ്റർ മുകളിലുള്ള പ്രദേശത്ത് അണക്കെട്ട്. പ്രതീക്ഷിക്കുന്ന ചെലവ് 1500 കോടി രൂപ.
∙ സ്ഥാപിത ശേഷി 163 മെഗാവാട്ട്
∙ 23 മീറ്റർ ഉയരം, 311 മീറ്റർ നീളം.
∙ 160 മെഗാവാട്ട് ശേഷിയുള്ള ഒന്നാമത്തെ വൈദ്യുതനിലയം ഡാമിൽനിന്ന് 7.8 കിലോമീറ്റർ താഴെ പ്രധാന പുഴയിൽ ചേരുന്ന കണ്ണംകുഴി തോടിന്റെ കരയിൽ. 3 മെഗാവാട്ട് ശേഷിയുള്ള രണ്ടാമത്തെ നിലയം ഡാമിനു തൊട്ടു താഴെ.
∙ സംസ്ഥാനത്തെ മൂന്നാമത്തെ വലിയ ജലവൈദ്യുതി പദ്ധതി
സിപിഐയുടെ തടയണ
തിരുവനന്തപുരം ∙ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി നീങ്ങാനുള്ള സർക്കാർ നീക്കത്തിൽ സിപിഐ പ്രതിഷേധത്തിൽ. പദ്ധതിക്കെതിരെ പ്രതിപക്ഷവും രംഗത്തിറങ്ങിയതോടെ അതിരപ്പിള്ളി വീണ്ടും രാഷ്ട്രീയവിവാദത്തിന്റെ വെള്ളച്ചാലുകൾ തുറന്നു. സിപിഐക്കെതിരെ ആദ്യം തിരിഞ്ഞ മന്ത്രി എം.എം.മണി കെഎസ്ഇബിയുടേതു സ്വാഭാവിക നടപടിക്രമം മാത്രമാണെന്നും മുന്നണിയിൽ അഭിപ്രായ ഐക്യം ഉണ്ടാക്കിയശേഷം മാത്രമേ നീങ്ങൂവെന്നും പിന്നീടു വിശദീകരിച്ചു.
എൽഡിഎഫിൽ ധാരണ ഉണ്ടാക്കിയശേഷം മാത്രമേ അതിരപ്പിള്ളിയുമായി മുന്നോട്ടു പോകുകയുള്ളൂവെന്ന മുൻധാരണയുടെ ലംഘനമാണ് ഉണ്ടായതെന്ന അമർഷത്തിലാണു സിപിഐ. വിയോജിപ്പ് സിപിഎം നേതൃത്വത്തെ സിപിഐ അറിയിക്കുക കൂടി ചെയ്ത പശ്ചാത്തലത്തിലാണു വിശദീകരണത്തിനു മന്ത്രി മണി മുതിർന്നത്. സിപിഐയുടെ എതിർപ്പ് അവരോടു ചോദിക്കണമെന്നും സിപിഎം പദ്ധതിക്ക് അനുകൂലമാണെന്നുമായിരുന്നു മണിയുടെ ആദ്യ പ്രതികരണം.
മുന്നണിയിൽ ചർച്ച ചെയ്യാതെ അതിരപ്പിള്ളിയുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നു സിപിഐ കേന്ദ്രസെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം പ്രതികരിച്ചു. മണ്ണിനെയും മനുഷ്യനെയും മറക്കാത്ത വികസനമാണു മുഖ്യമന്ത്രി പ്രഖ്യാപിച്ചതെന്നും ബിനോയ് കൂട്ടിച്ചേർത്തു.
പദ്ധതിയിൽ നിന്നു പിന്തിരിഞ്ഞില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആർ.സജിലാലും മഹേഷ് കക്കത്തും പറഞ്ഞു. പരിസ്ഥിതി സൗഹൃദവികസനം എന്ന എൽഡിഎഫ് നയത്തിന് എതിരാണു പദ്ധതി. സംസ്ഥാനസർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി.
‘ഏകപക്ഷീയമായി പദ്ധതി നടപ്പാക്കാൻ സർക്കാർ നീങ്ങുന്നതു ജനവഞ്ചനയാണ്. ശക്തമായ പ്രക്ഷോഭം യുഡിഎഫ് ആരംഭിക്കും. 2 പ്രളയങ്ങളുടെ ആഘാതത്തിൽനിന്നു കേരളം മോചിതമായിട്ടില്ല. പരിസ്ഥിതിക്കു പോറലുണ്ടാക്കുന്ന ഒന്നിനെക്കുറിച്ചും കേരളത്തിനു ചിന്തിക്കാൻ പറ്റില്ല.’
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
‘ഉപേക്ഷിച്ചെന്നു നിയമസഭയിൽ പറഞ്ഞ പദ്ധതിയാണു പൊടിതട്ടി പുറത്തെടുത്തത്. മുഖ്യമന്ത്രിയെന്ന ഏകാധിപതിക്കു മുന്നിൽ സിപിഎം മുട്ടുമടക്കി. നാടിന്റെ ഘാതകനാണു മുഖ്യമന്ത്രി.’
മുല്ലപ്പള്ളി രാമചന്ദ്രൻ (കെപിസിസി പ്രസിഡന്റ്)
‘രോഗവ്യാപനത്തിന്റെ പ്രതിസന്ധിക്കാലത്തു പദ്ധതിക്ക് അനുമതി നൽകിയത് അഴിമതിക്കാണ്. വനാവകാശ നിയമം ലംഘിച്ചാണു സർക്കാർ നീക്കം. വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിൽ അതിരപ്പിള്ളിയല്ല പരിഹാരമാർഗം.’
കെ.സുരേന്ദ്രൻ (ബിജെപി പ്രസിഡന്റ്)
English summary: Kerala govt gives nod to Athirappilly project