യുഡിഎഫിലേക്കു മടങ്ങാൻ നേതാക്കളുമായി ചർച്ച നടത്തിയിട്ടില്ലെന്നും കേരള കോൺഗ്രസ് (ബി) എൽഡിഎഫിൽ ഉറച്ചു നിൽക്കുമെന്നും കെ.ബി.ഗണേഷ്കുമാർ എംഎൽഎ. മന്ത്രിയാകാൻ താൽപര്യമുള്ള ആളല്ല താൻ. 2 തവണ മന്ത്രിസ്ഥാനം ഉപേക്ഷിച്ചതാണ്. എൽഡിഎഫിൽ... kerala congress b, kerala congress, ganesh kumar, r balakrishna pillai, kerala congress m, ldf, udf

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടാരക്കര ∙ യുഡിഎഫിലേക്കു മടങ്ങാൻ നേതാക്കളുമായി ചർച്ച നടത്തിയിട്ടില്ലെന്നും കേരള കോൺഗ്രസ് (ബി) എൽഡിഎഫിൽ ഉറച്ചു നിൽക്കുമെന്നും കെ.ബി.ഗണേഷ്കുമാർ എംഎൽഎ. മന്ത്രിയാകാൻ താൽപര്യമുള്ള ആളല്ല താൻ. 2 തവണ മന്ത്രിസ്ഥാനം ഉപേക്ഷിച്ചതാണ്. എൽഡിഎഫിൽ എത്തി 5 വർഷമായിട്ടും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും ഗണേഷ്കുമാർ പറഞ്ഞു. 

ഏതാനും ദിവസം മുൻപ് എം. കെ.മുനീർ എംഎൽഎ വീട്ടിലെത്തി അച്ഛനെ കണ്ടിരുന്നെങ്കിലും രാഷ്ട്രീയ ചർച്ചകളൊന്നും നടത്തിയില്ലെന്നു ഗണേഷ്കുമാർ പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി അടുത്ത സൗഹൃദമുണ്ട്. 

ADVERTISEMENT

പത്തനാപുരത്തു വികസന പദ്ധതിക്ക് സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ടു സിപിഎം നേതൃത്വവുമായുള്ള പ്രശ്നങ്ങൾ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ധരിപ്പിച്ചിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് 2 നേതാക്കളെ കോടിയേരി ചുമതലപ്പെടുത്തിയിട്ടുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ പത്തനാപുരത്തു തന്നെ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി കൂടുതൽ സീറ്റ് ആവശ്യപ്പെടുമെന്നും ഗണേഷ്കുമാർ പറഞ്ഞു.

‘യുഡിഎഫ് ഉണ്ടാക്കിയ എന്നെ മുന്നണിയും കോൺഗ്രസും അപമാനിക്കുന്ന സമീപനമാണു സ്വീകരിച്ചത്. പാർട്ടി എൽഡിഎഫിൽ സംതൃപ്തരാണ്.’

ADVERTISEMENT

  ആർ.ബാലകൃഷ്ണപിള്ള,  കേരള കോൺഗ്രസ്(ബി) ചെയർമാൻ.

കോൺഗ്രസ് വിപ് ലംഘനം: അന്വേഷണത്തിന് കെപിസിസി കമ്മിഷൻ

ADVERTISEMENT

കോട്ടയം ∙ ചങ്ങനാശേരി നഗരസഭാ അധ്യക്ഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗങ്ങൾ വിപ്പ് ലംഘിച്ച് സംഭവത്തിൽ അന്വേഷണത്തിന് രണ്ടംഗ കമ്മിഷനെ കെപിസിസി നിയോഗിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എം.എം. നസീർ, ജയ്സൺ ജോസഫ് എന്നിവർ അംഗങ്ങളായ കമ്മിഷൻ തിങ്കളാഴ്ച റിപ്പോർട്ട് നൽകുമെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. 

വിപ്പ് ലംഘിച്ച 3 നഗരസഭാ അംഗങ്ങളെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. വിപ്പ് ലംഘനം സംബന്ധിച്ച് കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ് റിപ്പോർട്ട് കെപിസിസിക്കു നൽകി. കോൺഗ്രസ് അംഗങ്ങളായ അനില രാജേഷ് കുമാർ, ആതിര പ്രസാദ് എന്നിവർ എൽഡിഎഫ് പിന്തുണയുള്ള കോൺഗ്രസ് വിമതനു വോട്ടു ചെയ്തു. മുൻ ഉപാധ്യക്ഷ അംബിക വിജയൻ തിരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ടിൽ വോട്ട് അസാധുവാക്കി.

English summary: Kerala congress B to continue in LDF; Ganesh Kumar

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT