കൊച്ചി ∙ ‘എത്ര ശോകമയം ജീവിതം’ എന്ന ഉപന്യാസ സമാഹാരമെഴുതിയ എം.കെ. സാനു അശാന്തിയിൽനിന്നു ശാന്തിയിലേക്കു നടന്നുകയറിയതു യോഗയുടെ രാജവീഥിയിലൂടെയാണ്. കർമയോഗവും ജ്ഞാനയോഗവും പണ്ടേ സ്വായത്തമാക്കിയ അദ്ദേഹം യോഗയുടെ അനുഭൂതി ശരിയായി | M.K. Sanu | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ‘എത്ര ശോകമയം ജീവിതം’ എന്ന ഉപന്യാസ സമാഹാരമെഴുതിയ എം.കെ. സാനു അശാന്തിയിൽനിന്നു ശാന്തിയിലേക്കു നടന്നുകയറിയതു യോഗയുടെ രാജവീഥിയിലൂടെയാണ്.

കർമയോഗവും ജ്ഞാനയോഗവും പണ്ടേ സ്വായത്തമാക്കിയ അദ്ദേഹം യോഗയുടെ അനുഭൂതി ശരിയായി ആസ്വദിച്ചുതുടങ്ങിയതു 4 വർഷത്തോളം മുൻപ് 88–ാം വയസ്സിൽ. ഇന്നും പരിശീലനം മുടങ്ങാതെ തുടരുന്നു. വായനയും രചനയും പ്രഭാഷണവും പോലെ യോഗയും അതിർവരമ്പുകളില്ലാത്ത സപര്യയാണു സാനുമാഷിന്. 

ADVERTISEMENT

ഹൈസ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ, ആലപ്പുഴയിൽ ശ്രീരാമകൃഷ്ണ മിഷൻ ആശ്രമത്തിൽ നിന്ന് പ്രാണായാമവും യോഗാസനങ്ങളും പഠിച്ചിരുന്നെങ്കിലും തിരക്കുകൾക്കിടയി‍ൽ അതു മുടങ്ങി.

തൃപ്പൂണിത്തുറ ഏരൂർ സ്വദേശി എസ്.അയ്യപ്പനാണ് ഇപ്പോൾ യോഗ പരിശീലിപ്പിക്കുന്നത്. 2007 ലാണ് അയ്യപ്പൻ സാനുവിനെ പരിചയപ്പെട്ടത്. സ്വന്തം പുസ്തകത്തിന് അവതാരിക ചോദിച്ചെത്തിയതായിരുന്നു അയ്യപ്പൻ. ഇപ്പോൾ നിത്യവും മുക്കാൽ മണിക്കൂറോളം പരിശീലനം. കൊച്ചിയിലുള്ളപ്പോൾ പരിശീലിപ്പിക്കാൻ അയ്യപ്പനെത്തും. യാത്രയിലാണെങ്കിൽ സ്വയമാണു പരിശീലനം. ഭുജംഗാസനവും മേരുദണ്ഡാസനവുമാണ് അദ്ദേഹത്തിനു പ്രിയപ്പെട്ടവ. പ്രാണായാമവും ഏറെ ഫലപ്രദമെന്നാണ് അനുഭവം.

ADVERTISEMENT

‘സാനു’ എന്നാൽ കൊടുമുടി, പണ്ഡിതൻ എന്നെല്ലാമാണ് അർഥം. ആ പേരിനെ അന്വർഥമാക്കിയാണ് കൊച്ചി കാരിക്കാമുറിയിലെ ‘സന്ധ്യ’യിൽ ജീവിതസായാഹ്നത്തിലും യോഗയുടെ സൂര്യതേജസ്സ് പരക്കുന്നത്. യോഗ ചെയ്തുതുടങ്ങിയതോടെ മനസ്സിനും ശരീരത്തിനും ഒരുപോലെ ഉന്മേഷവും പ്രസരിപ്പും ലഭിച്ചുതുടങ്ങിയെന്നു സാനു സാക്ഷ്യപ്പെടുത്തുന്നു. യോഗ സ്ഥിരമായി ചെയ്യുന്നതു രചനാത്മകമായ പ്രവർത്തനം ഇനിയും തുടരാൻ സഹായിക്കുമെന്ന പ്രതീക്ഷ ഉണർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

English Summary: M.K. Sanu yoga