അരുൺ – ഫൈസൽ അച്ചുതണ്ട് ?; എൻഐഎ അന്വേഷണം തുടങ്ങി, ചോദ്യം ചെയ്യും
കൊച്ചി ∙ മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയിരുന്ന അരുൺ ബാലചന്ദ്രനെക്കുറിച്ചും എൻഐഎ അന്വേഷണം. അരുണിന്റെ ബിസിനസ് സംരംഭങ്ങളിൽ, കള്ളക്കടത്തു കേസിലെ പിടികിട്ടാപ്പുള്ളി ഫൈസൽ ഫരീദ് പണം മുടക്കിയെന്ന സൂചനകളെത്തുടർന്നാണിത്. | Gold smuggling | Manorama News

കൊച്ചി ∙ മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയിരുന്ന അരുൺ ബാലചന്ദ്രനെക്കുറിച്ചും എൻഐഎ അന്വേഷണം. അരുണിന്റെ ബിസിനസ് സംരംഭങ്ങളിൽ, കള്ളക്കടത്തു കേസിലെ പിടികിട്ടാപ്പുള്ളി ഫൈസൽ ഫരീദ് പണം മുടക്കിയെന്ന സൂചനകളെത്തുടർന്നാണിത്. അരുണിനെ എൻഐഎ ചോദ്യം ചെയ്യും.
അരുണിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഒന്നര വർഷം മുൻപ് മുഖ്യമന്ത്രിയുടെ ഓഫിസിന് സൂചന ലഭിച്ചിരുന്നു. തുടർന്ന് െഎടി ഫെലോ സ്ഥാനത്തു നിന്ന് മാറ്റിയെങ്കിലും ഐടി വകുപ്പിൽ നിലനിർത്തിയത് ദുരൂഹമാണ്.
കൊച്ചിയിൽ ഫാഷൻ സ്ഥാപനം നടത്തിയിരുന്ന അരുണിന്റെ സിനിമാ ബന്ധങ്ങൾ സ്വർണക്കടത്തിനും കള്ളപ്പണ ഇടപാടുകൾക്കും ഫൈസൽ ഫരീദ് ഉപയോഗിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കള്ളക്കടത്തു കേസിലെ പ്രതികളുമായി തന്നെ അടുപ്പിച്ചത് അരുൺ ആണെന്നും ഇപ്പോൾ ആലോചിക്കുമ്പോൾ അരുണിന്റെ പല നീക്കങ്ങളും ബോധപൂർവമായിരുന്നെന്ന സംശയമുണ്ടെന്നും ചോദ്യം ചെയ്യലിൽ ശിവശങ്കർ സൂചിപ്പിച്ചിരുന്നു
സംസ്ഥാനത്തെ മറ്റു 3 സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായും അരുണിന് അടുത്ത ബന്ധമുള്ളതിന്റെ തെളിവുകൾ ലഭിച്ചു. അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിൽ ഇവരുടെ മൊഴികളും രേഖപ്പെടുത്തും.
English Summary: Diplomatic Baggage Gold Smuggling case