നടുറോഡിൽ കെട്ടിയിട്ട് തല്ലുമെന്ന് വനം ഉദ്യോഗസ്ഥരോട് സിപിഐ നേതാവ്
അടിമാലി∙ ഡിഎഫ്ഒ ഉൾപ്പെടെ വനംവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരോട് സിപിഐ ലോക്കൽ സെക്രട്ടറിയുടെ ഭീഷണി – ‘എടോ, തന്നെ ഞങ്ങൾ മാങ്കുളം ടൗണിൽ നടുറോഡിൽ കെട്ടിയിട്ടു തല്ലും. എഴുതിവച്ചോ, പറയുന്നതു സിപിഐ ലോക്കൽ സെക്രട്ടറിയാ. ....CPI Leader, Treatning, Manorama News

അടിമാലി∙ ഡിഎഫ്ഒ ഉൾപ്പെടെ വനംവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരോട് സിപിഐ ലോക്കൽ സെക്രട്ടറിയുടെ ഭീഷണി – ‘എടോ, തന്നെ ഞങ്ങൾ മാങ്കുളം ടൗണിൽ നടുറോഡിൽ കെട്ടിയിട്ടു തല്ലും. എഴുതിവച്ചോ, പറയുന്നതു സിപിഐ ലോക്കൽ സെക്രട്ടറിയാ. ഞാൻ വിചാരിച്ചാൽ 24 മണിക്കൂറുകൊണ്ട് നിന്നെ മാറ്റും. പക്ഷേ, നിനക്ക് നാലെണ്ണം തന്നുവിടാൻ വേണ്ടിയാണ് മാറ്റാതെ വച്ചേക്കുന്നേ. ഈ പഞ്ചായത്ത് ഇലക്‌ഷൻ ഒന്നു കഴിഞ്ഞോട്ടെ....’
ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും വധഭീഷണി മുഴക്കിയതിനും സിപിഐ മാങ്കുളം ലോക്കൽ സെക്രട്ടറി പ്രവീൺ ജോസിനെതിരെ മൂന്നാർ പൊലീസ് കേസെടുത്തു. ഫോറസ്റ്റ് റേഞ്ച് ഓഫിസർ വി.ബി. ഉദയസൂര്യൻ, ഡിഎഫ്ഒ പി.എസ് ഷുഹൈബ് എന്നിവർക്കു നേരെയായിരുന്നു പരസ്യഭീഷണി.
മാങ്കുളം സിങ്കുകുടി ആദിവാസി സങ്കേതത്തിനോടു ചേർന്നുള്ള ബംഗ്ലാവ് തറയിൽ കാട്ടാന ഇറങ്ങാതിരിക്കാൻ വനംവകുപ്പ് ട്രെഞ്ച് നിർമിച്ചിരുന്നു. മഴ വന്നതോടെ ട്രെഞ്ചിൽ വെള്ളം കെട്ടിനിന്ന് മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുമെന്ന് കോളനി നിവാസികൾ പരാതിപ്പെട്ടു. ഇക്കാര്യം പരിശോധിക്കാൻ ഇടുക്കി കലക്ടർ നിർദേശിച്ചതനുസരിച്ചാണ് വനം– റവന്യു ഉദ്യോഗസ്ഥർ എത്തിയത്.
ദേവികുളം തഹസിൽദാർ ജിജി കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥരും മാങ്കുളം ഡിഎഫ്ഒയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ബുധനാഴ്ചയാണ് പരിശോധനയ്ക്ക് എത്തിയത്. വനഭൂമിയിലാണ് ട്രെഞ്ച് നിർമിച്ചിരിക്കുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞതോടെ പ്രവീൺ ഭീഷണിപ്പെടുത്തിയെന്നാണു പരാതി.
അതേസമയം വനംവകുപ്പ് വിഡിയോ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പ്രവീൺ ജോസ് ആരോപിച്ചു. കിടങ്ങ് നിർമാണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഈ പ്രദേശത്ത് വലിയ കയ്യേറ്റമാണ് നടത്തിയത്. പരിശോധനയ്ക്ക് എത്തിയ വനം ഉദ്യോഗസ്ഥർ ജോയിന്റ് വെരിഫിക്കേഷൻ റിപ്പോർട്ട് ഒപ്പിട്ടു നൽകാതെ ധാർഷ്ട്യത്തോടെ പെരുമാറി. ഇതു ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും പ്രവീൺ പറയുന്നു.
മാങ്കുളം ലോക്കൽ സെക്രട്ടറിയോട് വിശദീകരണം ചോദിച്ചതായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ പറഞ്ഞു. ആനക്കുളം റേഞ്ച് ഓഫിസറെ മുൻപ് ഭീഷണിപ്പെടുത്തിയതിനും പ്രവീണിനെതിരെ കേസുണ്ട്.
∙ ‘വനം വകുപ്പിന്റെ ജണ്ട നിർമാണത്തെപ്പറ്റി പ്രവീൺ ജോസ് നടത്തിയ കള്ളപ്രചാരണം പുറത്തായതാണ് ഉദ്യോഗസ്ഥർക്കെതിരെ കൊലവിളിക്കു കാരണം. 10 അടി താഴ്ചയിലും ഒന്നര കിലോമീറ്റർ വീതിയിലുമാണ് ട്രെഞ്ച് നിർമിച്ചതെന്നാണ് പ്രചാരണം നടത്തിയത്. റവന്യു– വനം വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധനയ്ക്കായി എത്തിയപ്പോൾ പ്രവീണിന്റെ വാദമുഖങ്ങൾ കള്ളമാണെന്നു തെളിഞ്ഞതാണ് പ്രകോപനത്തിനു കാരണം.’ - വി.ബി. ഉദയസൂര്യൻ - മാങ്കുളം ഫോറസ്റ്റ് റേഞ്ച് ഓഫിസർ
English Summary : CPI local secretary threatning Mankulam Forest range officer