ശിവശങ്കറിന് എന്തു സംഭവിക്കും? നിർണായകം എൻഐഎ തുടർനീക്കം
തിരുവനന്തപുരം∙ സ്വർണക്കടത്തു കേസ് പ്രതികളുമായി എം.ശിവശങ്കറിനുള്ള ബന്ധത്തെ സൗഹൃദം മാത്രമായി ഒതുക്കാനാകില്ലെന്ന വിലയിരുത്തലിലാണ് അന്വേഷണ ഏജൻസികളുടെ തുടർനീക്കം. സ്വപ്നയെയും സരിത്തിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്തു | M Sivasankar | Manorama News

തിരുവനന്തപുരം∙ സ്വർണക്കടത്തു കേസ് പ്രതികളുമായി എം.ശിവശങ്കറിനുള്ള ബന്ധത്തെ സൗഹൃദം മാത്രമായി ഒതുക്കാനാകില്ലെന്ന വിലയിരുത്തലിലാണ് അന്വേഷണ ഏജൻസികളുടെ തുടർനീക്കം. സ്വപ്നയെയും സരിത്തിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്തു പരമാവധി തെളിവുകളിലേക്കു പോകുന്നതിലാണ് എൻഐഎ നിലവിൽ ശ്രദ്ധിക്കുന്നത്. എം.ശിവശങ്കറിലേക്ക് എൻഐഎ അന്വേഷണം കടന്നിട്ടില്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. അതിനു മുൻപു കസ്റ്റംസിന്റെ നടപടികൾ പൂർത്തിയാക്കും.
സന്ദീപ് നായരാണ് ഇൗ സംഘത്തിലെ സുപ്രധാന കണ്ണിയെന്ന രീതിയിലാണ് എൻഐഎ അന്വേഷണം പോകുന്നത്. കൊടുവള്ളി സംഘമുൾപ്പെടെ കേരളത്തിലെ ശക്തമായ കള്ളക്കടത്തു സംഘങ്ങളുമായെല്ലാം സന്ദീപിനു വർഷങ്ങൾ നീണ്ട ബന്ധമുണ്ട്. സ്വപ്നയുടെ സുഹൃത്തെന്ന നിലയിൽ മാത്രമാണു സന്ദീപിനെ അറിയുന്നതെന്നാണു ശിവശങ്കർ ചോദ്യങ്ങളോടു പ്രതികരിച്ചത്. ഈ മൊഴിക്കു വിരുദ്ധമായി ഇവർ തമ്മിലുള്ള അടുപ്പം തെളിയിക്കുന്ന ഫോട്ടോകളോ ഫോൺ വിളികളോ കണ്ടെത്താനായാൽ ശിവശങ്കറിനു മേലുള്ള പിടിമുറുകും. അതിലേക്കാണ് എൻഐഎ അന്വേഷണം.
ഹോട്ടലുകളിലും ഫ്ലാറ്റിലും പ്രതികൾക്കൊപ്പം ഉണ്ടായിരുന്നതും ഇവർക്കു ഫ്ലാറ്റ് എടുത്തു നൽകിയതുമൊക്കെ ശിവശങ്കറിനെതിരെ നിർണായകമാകുമെങ്കിലും എൻഐഎ ശക്തമായ തെളിവാണു തേടുന്നത്.സ്വർണം ദുബായിൽ നിന്ന് ഇങ്ങോട്ടു കയറ്റി അയച്ച േശഷം പ്രതികളുടെയും എം.ശിവശങ്കറിന്റെയും യാത്രകളും ഫോൺവിളികളും പരിശോധിക്കുകയാണ് അന്വേഷണ സംഘം. അതിനു ശേഷം എല്ലാവരും കൂടിക്കാഴ്ച നടത്തിയോ, ശിവശങ്കറിന്റെ ഫ്ലാറ്റിൽ ഇൗ സമയം ആരൊക്കെയെത്തി എന്നതും പരിശോധിക്കുന്നുണ്ട്. ശിവശങ്കർ ഉപയോഗിക്കുന്ന വാഹനങ്ങളുടെ യാത്രാരേഖകളും പരിശോധിക്കുന്നുണ്ട്.
സന്ദീപും സ്വപ്നയും സരിത്തും ഇൗ ഓപ്പറേഷനു വേണ്ടി മാത്രം പുതിയ സിം കാർഡുകൾ തരപ്പെടുത്തിയെന്നും സംശയിക്കുന്നു. അവസാനം രക്ഷപെടും മുൻപ് സ്വപ്ന നടത്തിയ ഫോൺ വിളികളും പരിശോധിക്കുന്നു. സ്വിച്ച് ഓഫ് ചെയ്തു തിരുവനന്തപുരം നഗരം വിടും മുൻപു പൂജപ്പുര ഭാഗത്തായിരുന്നു ഇവരുടെ ഫോണിന്റെ ടവർ ലൊക്കേഷൻ എന്നാണു വിവരം.
English Summary: NIA actions very crucial regarding M. Sivasankar