‘‘മുരുകേശാ, ടീ പോടലാം’’ വർഷങ്ങളായി പെട്ടിമുടി സ്വദേശി ആനന്ദന്റെ ദിവസം തുടങ്ങുന്നത് മുരുകേശന്റെ കന്റീനിലെ ചായയുമായാണ്. എന്നാൽ വെള്ളിയാഴ്ച അതിരാവിലെ ആനന്ദൻ കണ്ടത് കാന്റീൻ നിന്ന സ്ഥലത്ത് കുറെ പാറക്കെട്ടകൾ മാത്രം. ആനന്ദൻ അലറിവിളിച്ചു. അപ്പോഴേക്കും പെട്ടിമുടിയിൽ ഉരുൾ ...Munnar Landslide, rain in kerala, rain havoc, rain, heavy rain, landslide, periyavarai bridge,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘മുരുകേശാ, ടീ പോടലാം’’ വർഷങ്ങളായി പെട്ടിമുടി സ്വദേശി ആനന്ദന്റെ ദിവസം തുടങ്ങുന്നത് മുരുകേശന്റെ കന്റീനിലെ ചായയുമായാണ്. എന്നാൽ വെള്ളിയാഴ്ച അതിരാവിലെ ആനന്ദൻ കണ്ടത് കാന്റീൻ നിന്ന സ്ഥലത്ത് കുറെ പാറക്കെട്ടകൾ മാത്രം. ആനന്ദൻ അലറിവിളിച്ചു. അപ്പോഴേക്കും പെട്ടിമുടിയിൽ ഉരുൾ വിഴുങ്ങിയ ലയങ്ങൾക്ക് അടുത്തു താമസിക്കുന്നവർ ഓടിയെത്തിയിരുന്നു.

എന്താണ് ചെയ്യേണ്ടതെന്ന് ആർക്കും മനസ്സിലാവാതെ കുറച്ചു നിമിഷങ്ങൾ. പിന്നെ പ്രിയപ്പെട്ടവരാരെങ്കിലും ആ പാറക്കെട്ടുകൾക്കിടയിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കല്ലുകൾക്കിടയിലൂടെ ചെളിയിൽ പരതിത്തുടങ്ങി അവർ. ഇതായിരുന്നു പെട്ടിമുടിയിലെ രക്ഷാപ്രവർത്തനത്തിന്റെ തുടക്കം.

ADVERTISEMENT

പെട്ടിമുടിയിൽ ദുരന്തം സംഭവിച്ച 5 ലയങ്ങൾക്കു സമീപത്ത് നാലോളം ചെറിയ ലയങ്ങളുണ്ട്. അവിടെ നിന്നുള്ള തോട്ടം തൊഴിലാളികളാണ് രക്ഷാ പ്രവർത്തനത്തിന് ആദ്യം ഓടിയെത്തിയത്. രാത്രിയിലെ വലിയ ശബ്ദവും മുഴക്കവും കേട്ട് കാട്ടിൽ ഉരുൾപൊട്ടി റോഡ് തകർന്നിട്ടുണ്ടോ എന്നറിയാൻ ജീപ്പിൽ എത്തിയ ഇടമലക്കുടിയിലെ ഡ്രൈവർമാർ പിന്നെ സ്ഥലത്തെത്തി. മലയിടിഞ്ഞ് മായ്ച്ചുകളഞ്ഞ പെട്ടിമുടിയിൽ അവർ കൈയ്യിൽ കിട്ടിയ ആയുധങ്ങളുമായി തിരച്ചിൽ തുടങ്ങി.

നാട്ടുകാരിൽ ചിലർ 14 കിലോമീറ്റർ കാൽനടയായി ചെന്ന് രാജമലയിലെ വനംവകുപ്പ് ജീവനക്കാരെ വിവരമറിയിച്ചു. അവർ എത്തിയപ്പോഴേക്കും ചെളിയിൽ പാതി പുതഞ്ഞുനിന്ന 6 പേരെ നാട്ടുകാർ പുറത്തെത്തിച്ചു. 3 മൃതശരീരവും അവർ കണ്ടെത്തി.

ADVERTISEMENT

കാട്ടുപാതയിലൂടെ ഓടിയും ജീപ്പിലുമായി ഇടമലക്കുടിയിലെ ആദിവാസിക്കുടികളിൽ നിന്ന് ഇരുപതോളം ആളുകൾ അപ്പോഴേക്കും സ്ഥലത്തെത്തി. പിന്നാലെ മറയൂരിൽ നിന്ന് ആദ്യ ഫയർഫോഴ്സ് സംഘം എത്തി. എങ്കിലും റോഡ് തകർന്നതിനാൽ വാഹനം എത്തിക്കാനായില്ല. പിന്നെയും ഒരു മണിക്കൂറിനു ശേഷമാണ് റോഡിലെ കല്ലും മണ്ണും മരവും മാറ്റി ആംബുലൻസ് പെട്ടിമുടിയിലെത്തുന്നത്.

ആവശ്യത്തിന് തൂമ്പയും മറ്റും ഇല്ലാത്തതിനാൽ ചട്ടികൊണ്ട് ചെളിവാരിക്കളഞ്ഞാണ് പ്രിയപ്പെട്ടവർക്കായി തൊഴിലാളികൾ ചതുപ്പിൽ പരതിയത്. അലുമിനിയം ഷീറ്റും തകരപ്പാട്ടകളും നിരത്തിയിട്ടാണ് ചതുപ്പിൽ വഴിയൊരുക്കിയത്. വമ്പൻ കല്ലുകൾ 10 പേർ പിടിച്ചിട്ടും അനങ്ങിയില്ല. മുളയുടെ കമ്പു വെട്ടി ചെളിയിൽ ആഴത്തിലേക്ക് ഇറക്കി. ഊരിയെടുത്ത കമ്പിന്റെ അറ്റത്ത് രക്തം പറ്റിയിട്ടുണ്ടോ എന്ന് ആശങ്കയോടെ നോക്കി.

ADVERTISEMENT

കൺമുന്നിൽ പ്രകൃതി മരണമാടിയപ്പോൾ നിസ്സഹായരായി ആ ചെളിക്കൂനയിൽ നിൽക്കാനെ അവർക്കായുള്ളു. പിന്നെയും 20 മണിക്കൂറുകൾ എടുത്തു വിദഗ്ധസംഘം തിരച്ചിലിനെത്താൻ. അപ്പോഴേക്കും ജീവന്റെ എല്ലാ വെളിച്ചവും ആ ചെളിയിൽ ആണ്ടുപോയിരുന്നു.

English summary: Pettimudi landslide rescue operation