തിരുവനന്തപുരം∙ ഭൂരഹിതർക്കു വീടു വച്ചു നൽകുന്ന ലൈഫ്മിഷൻ പദ്ധതിയുടെ പരസ്യത്തിനും കൺസൽറ്റൻസി. സ്വകാര്യ കമ്പനിക്ക് 14 ലക്ഷത്തിനാണ് കരാർ നൽകിയത്. പിആർഡി ഉൾപ്പെടെ സർക്കാർ സംവിധാനങ്ങൾ ഉള്ളപ്പോഴാണ് ഇത്.സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തവർക്കു സർക്കാർ മേൽനോട്ടത്തിൽ വീടു വച്ചു നൽകുന്ന പദ്ധതിയാണ് ലൈഫ്. വീടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഭൂരഹിതർക്കു വീടു വച്ചു നൽകുന്ന ലൈഫ്മിഷൻ പദ്ധതിയുടെ പരസ്യത്തിനും കൺസൽറ്റൻസി. സ്വകാര്യ കമ്പനിക്ക് 14 ലക്ഷത്തിനാണ് കരാർ നൽകിയത്. പിആർഡി ഉൾപ്പെടെ സർക്കാർ സംവിധാനങ്ങൾ ഉള്ളപ്പോഴാണ് ഇത്.

സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തവർക്കു സർക്കാർ മേൽനോട്ടത്തിൽ വീടു വച്ചു നൽകുന്ന പദ്ധതിയാണ് ലൈഫ്. വീടു ലഭിക്കുന്നവരെ ചെറിയ വിഡിയോ, പരസ്യം എന്നിവയിലൂടെ പൊതുമധ്യത്തിലേക്ക് എത്തിക്കുകയാണു ലക്ഷ്യം. 17,01105 രൂപയ്ക്ക് സ്വകാര്യ കമ്പനി കരാർ നേടി. മിഷൻ സിഇഒ യു.വി.ജോസ് നടത്തിയ ചർച്ചയ്ക്കൊടുവിൽ 3 ലക്ഷം രൂപ കുറച്ചു.

ADVERTISEMENT

അതേസമയം, സ്വപ്ന സുരേഷ് തനിക്ക് ഒരു കോടി കമ്മിഷൻ കിട്ടിയെന്ന് എൻഐഎ കോടതിയിൽ വെളിപ്പെടുത്തിയ തൃശൂർ വടക്കാഞ്ചേരിയിലെ സ്ഥലത്തു നിർമിക്കുന്ന ലൈഫ് പദ്ധതി സമുച്ചയത്തിൽ 199 ഫ്ലാറ്റുകൾ നിർമിക്കാനായിരുന്നു സർക്കാരിന്റെ ആദ്യ പ്ലാൻ. ഹാബിറ്റാറ്റ് ആണു പദ്ധതി തയാറാക്കിയത്.

പിന്നീടാണു മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനവും തുടർന്ന് യുഎഇയിലെ റെഡ് ക്രസന്റ് അതോറിറ്റി സഹായവുമായി മുന്നോട്ടു വന്നതും. ഹാബിറ്റാറ്റ് തയാറാക്കിയ പ്ലാൻ ഇവർക്കു നൽകിയെങ്കിലും നിർമാണക്കമ്പനി അത് 140 ഫ്ലാറ്റുകളായി കുറച്ചു. 400 ചതുരശ്ര അടി ഫ്ലാറ്റാണ് ഹാബിറ്റാറ്റ് തയാറാക്കിയതെങ്കിൽ റെഡ് ക്രസന്റ് അതോറിറ്റിയുടെ പദ്ധതിയിൽ 500 ചതുരശ്ര അടിയാക്കി.

ADVERTISEMENT

പദ്ധതിയുമായി ബന്ധമില്ലെന്ന നിലപാടിലാണു സർക്കാർ. റെഡ് ക്രസന്റ് അതോറിറ്റി പദ്ധതിയെ സഹായിക്കാൻ തയാറായതു മാത്രമാണ് സർക്കാരുമായുള്ള കരാറിലുള്ളതെന്നാണു ലൈഫ് മിഷൻ സിഇഒയുടെ വിശദീകരണം. നിർമാണക്കമ്പനിക്കു കരാർ നൽകിയതിലാണു സ്വപ്നയുടെ ഇടപെടലൂണ്ടായതും കമ്മിഷൻ ലഭിച്ചതും. ഇൗ പണമാണ് എം.ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും പേരിലുള്ള ലോക്കറിൽ നിന്ന് എൻഐഎ കണ്ടെടുത്തത്.

ഭൂമിയുള്ളവർക്കു 4 ലക്ഷം രൂപയുടെ വീടാണ് ലൈഫ് മിഷൻ പദ്ധതിയിൽ നൽകുന്നത്. ഒരു ലക്ഷം രൂപയാണ് സർക്കാർ സഹായം. ബാക്കി 80,000 രൂപ പഞ്ചായത്ത് നൽകും. 2.2 ലക്ഷം രൂപ പഞ്ചായത്ത് വായ്പ എടുത്തു നൽകും. ഭൂരഹിതർക്കാണ് ഫ്ലാറ്റ് സമുച്ചയങ്ങൾ. 11–12 ലക്ഷം വച്ചാണ് സർക്കാരിനു ചെലവ്.

ADVERTISEMENT

English summary: Consultancy for Life Mission

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT