വിയ്യൂർ ജയിലിൽ സ്വാതന്ത്ര്യദിനച്ചടങ്ങിനിടെ തടവുകാരുടെ മുദ്രാവാക്യമെന്ന് ഇന്റലിജൻസ്
കൊച്ചി ∙ വിയ്യൂർ അതീവസുരക്ഷാ ജയിലിലെ സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്കരിച്ച ചില തടവുകാർ എൻഐഎക്കെതിരെ മുദ്രാവാക്യം മുഴക്കിയതായി ഇന്റലിജൻസ് റിപ്പോർട്ട്. പതാക ഉയർത്തൽ അടക്കമുള്ള ചടങ്ങുകൾ ബഹിഷ്കരിച്ച ഇവർ ദേശീയഗാനത്തിനിടെയാണു സെല്ലിൽ മുദ്രാവാക്യം മുഴക്കിയത്. യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം)

കൊച്ചി ∙ വിയ്യൂർ അതീവസുരക്ഷാ ജയിലിലെ സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്കരിച്ച ചില തടവുകാർ എൻഐഎക്കെതിരെ മുദ്രാവാക്യം മുഴക്കിയതായി ഇന്റലിജൻസ് റിപ്പോർട്ട്. പതാക ഉയർത്തൽ അടക്കമുള്ള ചടങ്ങുകൾ ബഹിഷ്കരിച്ച ഇവർ ദേശീയഗാനത്തിനിടെയാണു സെല്ലിൽ മുദ്രാവാക്യം മുഴക്കിയത്. യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) ചുമത്തപ്പെട്ട 10 പ്രതികളുടെ നേതൃത്വത്തിലാണു പ്രതിഷേധ ആഹ്വാനമുണ്ടായതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.
സ്വർണക്കടത്തു കേസിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കി പ്രതികളെ റിമാൻഡ് ചെയ്യേണ്ടതു വിയ്യൂരിലാണ്. ഈ കേസ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ വിയ്യൂർ ജയിൽ സൂപ്രണ്ടിനെ സ്ഥലം മാറ്റിയതു സംബന്ധിച്ചും കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ അന്വേഷിച്ചിരുന്നു. സ്വപ്ന സുരേഷിനെ 2 ദിവസം എറണാകുളം ജില്ലാ ജയിലിൽ പാർപ്പിച്ചപ്പോൾ ജില്ലയ്ക്കു പുറത്തുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അസമയത്ത് അവിടം സന്ദർശിച്ചതായി ആരോപണമുണ്ടായിരുന്നു.
വിയ്യൂർ ജയിലിലെ പ്രതിഷേധം, ജയിൽ സൂപ്രണ്ടിന്റെ സ്ഥലംമാറ്റം, ജില്ലാ ജയിലിലെ പൊലീസ് ഉദ്യോഗസ്ഥന്റെ സന്ദർശനം എന്നിവ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഇന്റലിജൻസ് ഏജൻസികളോടു കേന്ദ്ര ആഭ്യന്തര വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
English summary: Viyyur jail inmates against NIA