ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് നിയമപ്രകാരം: സർക്കാർ
കൊച്ചി∙ ശബരിമല വിമാനത്താവളത്തിനു വേണ്ടി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടികൾ നിയമപ്രകാരമാണെന്നും സർക്കാരിന്റെ ഭൂമി ആയതിനാലാണു നഷ്ടപരിഹാരം നൽകാത്തതെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. | Cheruvally Estate | Manorama News

കൊച്ചി∙ ശബരിമല വിമാനത്താവളത്തിനു വേണ്ടി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടികൾ നിയമപ്രകാരമാണെന്നും സർക്കാരിന്റെ ഭൂമി ആയതിനാലാണു നഷ്ടപരിഹാരം നൽകാത്തതെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ഭൂമി ഏറ്റെടുക്കാൻ കോട്ടയം കലക്ടറെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവിനെതിരെ, ഗോസ്പൽ ഫോർ ഏഷ്യ എന്നറിയപ്പെട്ടിരുന്ന അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണു വാദം. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് തുടർ വാദത്തിനായി കേസ് 11 ലേക്കു മാറ്റി. സർക്കാർ ഉത്തരവിൽ തുടർ നടപടിക്കുള്ള സ്റ്റേ അതുവരെ നീട്ടിയിട്ടുണ്ട്.
സ്വന്തം ഭൂമി സർക്കാർ ഏറ്റെടുക്കുന്നു എന്നു പറയുന്നതു വിചിത്രമാണെന്നു ഹർജിക്കാർ വാദിച്ചു. ഉടമസ്ഥതാ തർക്കത്തിൽ സർക്കാർ നൽകിയ കേസിന്റെ ഫലം വരുന്നതുവരെ കാത്തിരിക്കുകയോ അല്ലെങ്കിൽ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കുകയോ ആണു വേണ്ടതെന്നും വാദിച്ചു. അതേസമയം, സർക്കാരിന്റെ ഭൂമി മറ്റൊരാളുടെ കൈവശം ആയതിനാലാണു നിയമപ്രകാരം ഏറ്റെടുക്കാൻ കലക്ടറെ ചുമതലപ്പെടുത്തിയതെന്നു സർക്കാർ ബോധിപ്പിച്ചു.
English Summary: Cheruvally estate case