20ൽ 9 കോടി കമ്മിഷൻ; പിന്നെന്തുകൊണ്ട് ഫ്ലാറ്റ് പണിയും: രമേശ് ചെന്നിത്തല
കാറ്റടിച്ചാൽ തകർന്നു വീഴുന്ന തരത്തിൽ നിർമിക്കുന്ന ലൈഫ് മിഷൻ ഫ്ലാറ്റിൽ താമസിക്കാൻ പോകുന്നവരെ ഇൻഷുർ ചെയ്യുകയാണ് ആദ്യം വേണ്ടതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചരൽപ്പറമ്പിൽ ലൈഫ് മിഷന്റെ ഫ്ലാറ്റ് നിർമാണ...Life Mission Kerala, Life Mission Corruption, Life Mission latest news, Life Mission allegations

വടക്കാഞ്ചേരി ∙ കാറ്റടിച്ചാൽ തകർന്നു വീഴുന്ന തരത്തിൽ നിർമിക്കുന്ന ലൈഫ് മിഷൻ ഫ്ലാറ്റിൽ താമസിക്കാൻ പോകുന്നവരെ ഇൻഷുർ ചെയ്യുകയാണ് ആദ്യം വേണ്ടതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ചരൽപ്പറമ്പിൽ ലൈഫ് മിഷന്റെ ഫ്ലാറ്റ് നിർമാണ സ്ഥലം സന്ദർശിച്ച ശേഷം യുഡിഎഫിന്റെ സ്പീക് അപ് കേരള സത്യഗ്രഹം ടൗണിൽ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം, ലൈഫ് മിഷൻ അഴിമതിക്കുളള പദ്ധതിയായി മാറിയെന്ന് ആരോപിച്ചു. 20 കോടി രൂപയുടെ പദ്ധതിയിൽ 9 കോടി കമ്മിഷനായി കൊടുത്താൽ പിന്നെ ബാക്കി കൊണ്ട് എന്തു കെട്ടിടമാണ് പണിയാനാകുക? ഫ്ലാറ്റ് നിർമാണ ധാരണാപത്രത്തിന്റെ പകർപ്പ് ആവശ്യപ്പെട്ട് നാലാഴ്ച കഴിഞ്ഞിട്ടും തന്നിട്ടില്ല. ഇതെല്ലാം വിരൽ ചൂണ്ടുന്നത് അഴിമതിയിലേക്കാണ്.
നാലു കൊല്ലം കേരളം ഭരിച്ചത് പിണറായിയല്ല, സ്വപ്ന സുരേഷാണെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മഞ്ഞുമലയുടെ ഒരറ്റം മാത്രമേ പുറത്തു വന്നിട്ടുള്ളു. അഴിമതിയില്ലാതെ സംസ്ഥാനത്തിനു വേണ്ടി ചെയ്ത ഒറ്റ വികസന പദ്ധതി പോലും സർക്കാരിനു പറയാനില്ലെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെട്ട സ്വർണക്കള്ളക്കടത്ത്, ലൈഫ് മിഷൻ കോഴ, പ്രളയത്തട്ടിപ്പ്, പിൻവാതിൽ നിയമനം എന്നിവ സിബിഐ അന്വേഷിക്കുക, സെക്രട്ടേറിയറ്റിലെ തീപിടിത്തം എൻഐഎ അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ 21733 വാർഡുകളിൽ നടത്തിയ സ്പീക് അപ് കേരള സത്യഗ്രഹത്തിൽ രണ്ടര ലക്ഷത്തോളം പേർ പങ്കെടുത്തതായി യുഡിഎഫ് അറിയിച്ചു. അനിൽ അക്കര എം.എൽ.എ അധ്യക്ഷത വഹിച്ചു.
English summary: Ramesh Chennithala on Vadakkanjeri flat