തിരുവനന്തപുരം ∙ പിഎസ്‌സി നിയമനങ്ങളെ സുപ്രീം കോടതി വരെ നീണ്ട നിയമക്കുരുക്കിലാക്കിയതു സർക്കാരിന്റെ തെറ്റായ തീരുമാനം. സർക്കാർ സമ്മർദത്തിനു പിഎസ്‌സി വഴങ്ങിയപ്പോൾ നിയമനമില്ലാതെ വിഷമത്തിലായത് ഉദ്യോഗാർഥികളും. 6 വകുപ്പുകളിലെ യൂണിഫോം തസ്തികകളിലെ റാങ്ക് പട്ടികയുടെ കാലാവധി ഒരു വർഷമായി | Kerala PSC | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പിഎസ്‌സി നിയമനങ്ങളെ സുപ്രീം കോടതി വരെ നീണ്ട നിയമക്കുരുക്കിലാക്കിയതു സർക്കാരിന്റെ തെറ്റായ തീരുമാനം. സർക്കാർ സമ്മർദത്തിനു പിഎസ്‌സി വഴങ്ങിയപ്പോൾ നിയമനമില്ലാതെ വിഷമത്തിലായത് ഉദ്യോഗാർഥികളും. 6 വകുപ്പുകളിലെ യൂണിഫോം തസ്തികകളിലെ റാങ്ക് പട്ടികയുടെ കാലാവധി ഒരു വർഷമായി കുറച്ചു കഴിഞ്ഞ സർക്കാരും ഉദ്യോഗാർഥികളെ പ്രതിസന്ധിയിലാക്കി.

ഈ സർക്കാരിന്റെ ആദ്യ കാലത്തു ചട്ടവിരുദ്ധമായി കുറച്ചു റാങ്ക് പട്ടികകളുടെ മാത്രം കാലാവധി നീട്ടാൻ തീരുമാനിച്ചതാണു നിയമക്കുരുക്കായത്. ഒരു തവണയെങ്കിലും കാലാവധി നീട്ടി നൽകാത്ത പട്ടികകൾ മാത്രം 6 മാസത്തേക്കു നീട്ടാനാണു സർക്കാർ പിഎസ്‌സിയോട് ആവശ്യപ്പെട്ടത്. എല്ലാ പട്ടികകളുടെയും കാലാവധി ഒന്നിച്ചു നീട്ടണമെന്നാണു ചട്ടമെന്നും കുറച്ചെണ്ണം മാത്രം നീട്ടുന്നതു നിയമപ്രശ്നത്തിനും അഴിമതി ആരോപണത്തിനും ഇടയാക്കുമെന്നും പിഎസ്‌സി ചൂണ്ടിക്കാട്ടിയെങ്കിലും സർക്കാർ വഴങ്ങിയില്ല.

ADVERTISEMENT

ഇതോടെ ഈ ആനുകൂല്യം ലഭിക്കാത്ത ഉദ്യോഗാർഥികൾ ഹൈക്കോടതി സിംഗിൾ ബെഞ്ചിലും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും കേസ് കൊടുത്തു. രണ്ടു കോടതികളും പിഎസ്‌സിയുടെ തീരുമാനം തള്ളി. സർക്കാരും പിഎസ്‌സിയും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ കൊടുത്തെങ്കിലും വിധി എതിരായി. തുടർന്നു സുപ്രീം കോടതിയിൽ അപ്പീൽ പോയിരിക്കുകയാണ്. 

കേസിൽപെട്ട റാങ്ക് പട്ടികകളിൽ ഉള്ളവർക്കു കാലാവധി നീട്ടിയിരുന്നുവെങ്കിൽ ലഭിക്കുമായിരുന്ന ഒഴിവുകൾ മാറ്റി വയ്ക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചിരിക്കുകയാണ്. ഇതോടെ ഒട്ടേറെ ഒഴിവുകൾ നിയമനം നടത്താതെ നീക്കിവയ്ക്കേണ്ട സ്ഥിതിയായി.

ADVERTISEMENT

പൊലീസ്, എക്സൈസ്, വനം, മോട്ടർ വെഹിക്കിൾ, ജയിൽ, ഫയർഫോഴ്സ് വകുപ്പുകളിലെ യൂണിഫോം തസ്തികകളിലെ റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അന്നത്തെ പിഎസ്‌സി ചെയർമാൻ മുൻകയ്യെടുത്തു 3 വർഷത്തിൽ നിന്ന് ഒരു വർഷമായി കുറച്ചിരുന്നു. യുവാക്കളെ ലഭിക്കാനാണിത് എന്നാണ് അന്നു പറഞ്ഞ ന്യായം. ഇവയുടെ കാലാവധി നീട്ടരുതെന്ന ചട്ട ഭേദഗതിയും കൊണ്ടുവന്നു. 

കഷ്ടപ്പെട്ടു പഠിച്ച് ഈ റാങ്ക് പട്ടികകളിൽ ഇടം നേടിയാലും ഒരു വർഷത്തിനകം മതിയായ ഒഴിവു റിപ്പോർട്ട് ചെയ്തില്ലെങ്കിൽ പുറത്താകുന്ന ഗതികേടിലാണ് ഉദ്യോഗാർഥികൾ. ഇനി വരുന്ന വിജ്ഞാപനങ്ങളിലെങ്കിലും ഈ പട്ടികകളുടെ കാലാവധി 3 വർഷമാക്കാൻ സർക്കാർ തയാറാകുമോയെന്നാണ് ഉദ്യോഗാർഥികൾ ഉറ്റുനോക്കുന്നത്.

ADVERTISEMENT

English Summary: PSC recruitments