കണ്ണൂർ∙ കർണാടക ഭദ്രാവതി രൂപതാ വികാരി ജനറലും തലശ്ശേരി അതിരൂപതാംഗവുമായ ഫാ. കുര്യാക്കോസ് (ഷാജി–54) മുണ്ടപ്ലാക്കൽ അന്തരിച്ചു. കോവിഡ് ബാധിതനായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കണ്ണൂർ∙ കർണാടക ഭദ്രാവതി രൂപതാ വികാരി ജനറലും തലശ്ശേരി അതിരൂപതാംഗവുമായ ഫാ. കുര്യാക്കോസ് (ഷാജി–54) മുണ്ടപ്ലാക്കൽ അന്തരിച്ചു. കോവിഡ് ബാധിതനായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ കർണാടക ഭദ്രാവതി രൂപതാ വികാരി ജനറലും തലശ്ശേരി അതിരൂപതാംഗവുമായ ഫാ. കുര്യാക്കോസ് (ഷാജി–54) മുണ്ടപ്ലാക്കൽ അന്തരിച്ചു. കോവിഡ് ബാധിതനായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു സംസ്കാരം നടത്തി.

കാസർകോട് ജില്ലയിലെ കൊന്നക്കാട് ഇടവകാംഗമായിരുന്ന ഫാ. കുര്യാക്കോസ്, 1992 ഡിസംബർ 26ന് ആർച്ച് ബിഷപ് മാർ ജോർജ് വലിയമറ്റത്തിൽ നിന്നാണു പൗരോഹിത്യം സ്വീകരിച്ചത്. മേരിഗിരി ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി പൗരോഹിത്യ ശുശ്രൂഷ ആരംഭിച്ചു. തലശ്ശേരി അതിരൂപത യുവജനവിഭാഗം, ചെമ്പേരി കരുണാലയം എന്നിവയുടെ ഡയറക്ടറായിരുന്നു.

ADVERTISEMENT

ബെൽജിയം ലുവൈൻ കാത്തലിക് സർവകലാശാലയിൽ നിന്നു ധാർമിക ദൈവശാസ്ത്രത്തിൽ പിഎച്ച്ഡി നേടി. ഇരിട്ടി കുന്നോത്ത് മേജർ സെമിനാരിയിൽ മോറൽ തിയോളജി അധ്യാപകനായിരുന്നു. 2019 മേയിലാണു ഭദ്രാവതി വികാരി ജനറലായി ചുമതലയേറ്റത്. പിതാവ് മാത്യു, മാതാവ് അന്നമ്മ. സഹോദരങ്ങൾ: ബാബു മാത്യു, ബിജു മാത്യു, ജീജ മാത്യു, സിസ്റ്റർ ഷാരോൺ (ഡിഎം, യുകെ), സിന്ധു മാത്യു 

English Summary: Fr. Kuriakose Mundaplakkal passed away