ബിഎസ്4 മുതലുള്ള വാഹനങ്ങൾക്ക് 6 മാസത്തെ പുക പരിശോധനാ സർട്ടിഫിക്കറ്റ് നൽകുന്നവർക്കെതിരെ നടപടി
തിരുവനന്തപുരം ∙ ബിഎസ്4 (ഭാരത് സ്റ്റേജ് എമിഷൻ നോംസ്) മുതൽ മുകളിലേക്കുള്ള വാഹനങ്ങളുടെ പുക പരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വർഷമാണെന്നിരിക്കെ 6 മാസത്തെ സർട്ടിഫിക്കറ്റ് നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി തുടങ്ങി. | Crime Kerala | Manorama News

തിരുവനന്തപുരം ∙ ബിഎസ്4 (ഭാരത് സ്റ്റേജ് എമിഷൻ നോംസ്) മുതൽ മുകളിലേക്കുള്ള വാഹനങ്ങളുടെ പുക പരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വർഷമാണെന്നിരിക്കെ 6 മാസത്തെ സർട്ടിഫിക്കറ്റ് നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി തുടങ്ങി.
6 മാസത്തിനിടെ നൽകിയ സർട്ടിഫിക്കറ്റുകളുടെ കാലാവധി അധിക ഫീസ് ഈടാക്കാതെ ഒരു വർഷമാക്കി പുതുക്കി നൽകാൻ 7 ദിവസത്തിനുള്ളിൽ നടപടിയെടുക്കണമെന്നു ഗതാഗത കമ്മിഷണർ എം.ആർ.അജിത് കുമാർ ആർടിഒമാർക്കു നിർദേശം നൽകി. ഇത്തരത്തിൽ സർട്ടിഫിക്കറ്റ് ലഭിച്ചവർ പുക പരിശോധന നടത്തിയ കേന്ദ്രങ്ങളിൽ എത്തണമെന്നും അധികം പണം അടയ്ക്കേണ്ടെന്നുമാണു നിർദേശം.
പുക പരിശോധനാ കേന്ദ്രങ്ങൾ ഇതിനു തടസ്സമുന്നയിച്ചാൽ മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്കു പരാതി നൽകാം. സ്ഥാപനങ്ങളുടെ വിശദീകരണം തേടിയ ശേഷം ലൈസൻസ് റദ്ദാക്കും. പരാതികൾ ക്രിമിനൽ നടപടിക്കായി പൊലീസിനു കൈമാറുന്നതും ആലോചനയിലുണ്ടെന്നു കമ്മിഷണർ വ്യക്തമാക്കി.
കേന്ദ്രസർക്കാർ ഉത്തരവു പ്രകാരം പുക പരിശോധനാ സർട്ടിഫിക്കറ്റിന് ഒരു വർഷത്തെ കാലാവധിയുണ്ട്. എന്നാൽ കേരളത്തിലെ പരിശോധനാ കേന്ദ്രങ്ങൾ നൽകിവന്നത് 6 മാസത്തെ സർട്ടിഫിക്കറ്റാണ്.
അതേസമയം, ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്കും ഒരു വർഷത്തെ സർട്ടിഫിക്കറ്റാണോ നൽകേണ്ടത് എന്നതിൽ വ്യക്തതയുള്ള ഉത്തരവു ലഭിച്ചിട്ടില്ലെന്ന് പരിശോധനാ കേന്ദ്രങ്ങളുടെ അസോസിയേഷൻ ഭാരവാഹികളായ വി.എസ്. അജിത്കുമാറും കെ.പി. സാബുവും പറഞ്ഞു. ചില ആർസി ബുക്കുകളിൽ ബിഎസ്4 എന്നു രേഖപ്പെടുത്താത്തത് ആശയക്കുഴപ്പം ഉണ്ടാക്കുന്നതായും അവർ അറിയിച്ചു.
ബിഎസ്4ലെ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്കും ഒരു വർഷത്തെ പുക പരിശോധനാ സർട്ടിഫിക്കറ്റാണു നൽകേണ്ടതെന്നും ഇക്കാര്യത്തിൽ അവ്യക്തതയില്ലെന്നും ഗതാഗത മന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു.
English Summary: Vehicle air pollution certificate