ബുധൻ വരെ കനത്ത മഴ, ജില്ലകളിൽ യെലോ അലർട്ട്; അതീവ ജാഗ്രത വേണം
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നു മുതൽ ബുധനാഴ്ച വരെ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് കാസർകോട് ജില്ലയിൽ ഓറഞ്ച് അലർട്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, | Rain In Kerala | Manorama News

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നു മുതൽ ബുധനാഴ്ച വരെ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് കാസർകോട് ജില്ലയിൽ ഓറഞ്ച് അലർട്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്നും നാളെയും യെലോ അലർട്ടും പ്രഖ്യാപിച്ചു. കാസർകോട്ടും നാളെ യെലോ അലർട്ടുണ്ട്.
ഈ ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോരങ്ങൾ എന്നിവിടങ്ങളിൽ അതീവ ജാഗ്രത വേണമെന്നു ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിനും ചെറിയ വെള്ളപ്പൊക്കങ്ങൾക്കും സാധ്യതയുണ്ട്. മലയോരങ്ങളിൽ രാത്രിയാത്ര പാടില്ല. തീരദേശത്തു ശക്തമായ കടലാക്രമണ സാധ്യതയുണ്ട്. ബുധൻ വരെ മത്സ്യബന്ധനത്തിനു പോകരുതെന്നും നിർദേശമുണ്ട്.
English Summary: Heavy rain