സമരമുഖരിതം, കേരളം

തിരുവനന്തപുരം∙മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെയും കേരളം സമര മുഖരിതമായി. യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്കു നടത്തിയ മാർച്ച് വൻ സംഘർഷത്തിൽ കലാശിച്ചു. ലാത്തിച്ചാർജിൽ വി.ടി.ബൽറാം എംഎൽഎയും യൂത്ത് കോൺഗ്രസ് ഭാരവാഹികളും അടക്കം 21 പേർക്കു പരുക്കേറ്റു.

സെക്രട്ടേറിയറ്റിനു മുന്നിൽ ഇന്നലെയും സമര പരമ്പരയായിരുന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെയുണ്ടായ ലാത്തിച്ചാർജിൽ ഒരാൾക്കു ഗുരുതര പരുക്കേറ്റു. കെഎസ്‌യു, ബിജെപി, എംഎസ്എഫ് പ്രവർത്തകരും പ്രതിഷേധവുമായി എത്തി.
യുഡിഎഫും യുവജന സംഘടനകളും മലപ്പുറം എടപ്പാളിലെ നരിപ്പറമ്പിലുള്ള മന്ത്രി ജലീലിന്റെ ക്യാംപ് ഓഫിസിലേക്ക് മാർച്ച് നടത്തി.
ജലീലിനെ ചോദ്യം ചെയ്ത കൊച്ചി എൻഐഎ ഓഫിസ് പരിസരത്ത് യൂത്ത് കോൺഗ്രസ്, യുവമോർച്ച, ബിജെപി, മഹിളാ മോർച്ച എന്നിവർ പ്രതിഷേധിച്ചു.
യുവമോർച്ച കോട്ടയം ജില്ലാ കമ്മിറ്റി നടത്തിയ എസ്പി ഓഫിസ് മാർച്ചിനിടെ ബിജെപി സംസ്ഥാന വക്താവ് എൻ.കെ. നാരായണൻ നമ്പൂതിരി, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ എന്നിവർ ഉൾപ്പെടെ 5 പേർക്ക് പരുക്കേറ്റു.
കട്ടപ്പന ഡിവൈഎസ്പി ഓഫിസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിനിടെയുണ്ടായ ലാത്തിച്ചാർജിൽ 5പ്രവർത്തകർക്ക് പരുക്കേറ്റു.
യൂത്ത് ലീഗ് കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിനു നേരെ ലാത്തിച്ചാർജും ജലപീരങ്കി പ്രയോഗവുമുണ്ടായി. 22 പേർക്കു പരുക്കേറ്റു.
English Summary: Protest against KT Jaleel